പ്രൊ കബഡി ലീഗ്: തെലുഗു ടൈറ്റന്‍സിന് തകർപ്പൻ ജയം

kabadi Top News August 19, 2019

author:

പ്രൊ കബഡി ലീഗ്: തെലുഗു ടൈറ്റന്‍സിന് തകർപ്പൻ ജയം

വിവോ പ്രൊ കബഡി ലീഗിൽ ഞായറാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഹരിയാന സ്റ്റീലേഴ്‌സിനെതിരെ തെലുഗു ടൈറ്റന്‍സ് 40-29ന് ജയം നേടി. സിദ്ധാർത്ഥ് ‘ബാഹുബലി’ ദേശായിയുടെ മികച്ച പ്രകടനത്തിലാണ് ടൈറ്റൻസ് വിജയം നേടിയത്. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന സിദ്ധാർത്ഥിന്റെ ഇന്നലത്തെ മത്സരത്തിൽ പതിനെട്ട് പോയിന്റ് ആണ് നേടിയത്.

രണ്ട് ടീമുകളും ആദ്യം തന്നെ പോയിന്റുകൾ നേടിയെങ്കിലും വല്യ പോയിന്റുകൾക്ക് വേണ്ടി ഇരു ടീമുകളും മുതിർനില്ല. എന്നാൽ ആദ്യ പത്ത് മിനിറ്റ് അയപ്പഴേക്കും 9-6 എന്ന സ്‌കോറിൽ  ടൈറ്റൻസ് ലീഡ് നേടി. അതിന് ശേഷം ആദ്യ പകുതിയിൽ ഹരിയാനയെ ടൈറ്റൻസ് ഓൾഔട്ടാക്കി 18-10 എന്ന സ്‌കോറിൽ എത്തി. ആദ്യ പകുതി അവസാനയിച്ചപ്പോൾ ടൈറ്റൻസ് 21-13 എന്ന ലീഡ് നേടി. രണ്ടാം പകുതിയിലും ഇതേ ലീഡ് ടൈറ്റൻസ് നിലനിർത്തി. രണ്ടാം പകുതിയിൽ സിദ്ധാർഥ് സൂപ്പർ 10 നേടുകയും ഹരിയാനയെ വീണ്ടും ഓൾഔട്ടാക്കുകയും ചെയ്തു. ഹരിയാന സ്റ്റീലേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും തെലുങ്ക് ടൈറ്റാൻസിന്റെ പ്രതിരോധവും, സിദ്ധാർത്ഥിന്റെ പ്രകടനമാവും അവർക്ക് തടസമായി. 11 പോയിന്റ് വ്യത്യാസത്തിൽ തെലുഗു ടൈറ്റന്‍സ് വിജയം സ്വന്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *