Cricket Top News

സിഡ്‌നിയുടെ രാജകുമാരൻ ഒരു തികഞ്ഞ പോരാളി തന്നെയാണ് !!

August 18, 2019

author:

സിഡ്‌നിയുടെ രാജകുമാരൻ ഒരു തികഞ്ഞ പോരാളി തന്നെയാണ് !!

മോഡേൺ ക്രിക്കറ്റിൽ ഇതിലും വലിയ പോരാളി ഉണ്ടോ എന്ന് സംശയമാണ്.പരുക്കേറ്റിട്ടും തിരിച്ചു വന്നു മൂന്ന് ബൗണ്ടറികൾ കൂടി നേടി വോക്‌സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി 92 ൽ പുറത്തായപ്പോൾ അർഹിച്ച സെഞ്ച്വറി ആണ് നഷ്ടപെട്ടത്.സ്മിത്ത് താങ്കളെ അംഗീകരിച്ചില്ലെങ്കിൽ കണ്ണുണ്ടായിട്ടും കാണാതെ നടിക്കുന്നവരുടെ കൂട്ടത്തിൽ പെട്ട് പോകും.

ഒരു സ്പിൻ ബൗളർ ആയി ടീമിൽ ഇടം നേടി ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലെ സാക്ഷാൽ ഡോൺ ആയ ഡോൺ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിക് തൊട്ടു താഴെ ആയി നിലയുറപ്പിച്ചിരിക്കുന്ന തികഞ്ഞ പോരാളി.കൂട്ടാളികൾ ലോഡ്സിൽ റൺസ് അടിച്ചു കൂട്ടാൻ നോക്കി വിക്കറ്റ് വലിച്ചെറിയുമ്പോൽ.
സ്മിത്ത് ക്രീസിൽ നിലയുറപ്പിക്കാൻ ക്ഷമയുടെ നെല്ലിപ്പലക കാണുകയാണുണ്ടായത്.അതിനുള്ള റിസൾട്ടും അദ്ദേഹം നേടിയെടുത്തു.മനുഷ്യസഹജമായ തെറ്റു ചെയ്തു ശിക്ഷയും ഏറ്റു വാങ്ങി.വിമർശിക്കാൻ വേണ്ടി മാത്രം അത് വെച്ച് സ്മിത്തിന്റെ ഉള്ളിൽ ഉള്ള ക്രിക്കറ്റ് പ്രതിഭയെ അളക്കുന്നത് അധഃപതനം ആയി പോകും.എന്നാൽ കൂകി വിളിച്ചവരെ കൊണ്ട് തന്നെ എണീറ്റ് നിന്ന് കൈ അടിപ്പിക്കാനും അദ്ദേഹം മറന്നില്ല.ടെസ്റ്റ് ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവ് എന്ന് ഉറപ്പിച്ചു പറയാം.

✍🏻മുജീബ്

Leave a comment