കിംഗ് കവർഡ്രൈവ് കോഹ്ലി !!

Cricket Epic matches and incidents Top News August 16, 2019

author:

കിംഗ് കവർഡ്രൈവ് കോഹ്ലി !!

പോർട്ട് ഓഫ് സ്പെയിൻ ഓവലിൽ നടന്ന മൂന്നാം അങ്കത്തിൽ 22ആം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ജേസൺ ഹോൾഡറും ക്രിക്കറ്റ് ആരാധകരും ഒരു പോലെ വിസ്മയത്തോടെ നോക്കി നിന്ന കോഹ്‌ലിയുടെ മനോഹര ഇൻസൈഡ്-ഔട്ട് കവർ ഡ്രൈവ്.ഞാൻ ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലെ കാമുകി നീ ആണെങ്കിൽ സർവ്വ വശ്യതയും നിറഞ്ഞു തുളുമ്പിയ മനോഹരിത എന്ന് പറയാൻ ഇഷ്ടം.

ലെഗ് സൈഡിലേക് ഡ്രൈവ് ചെയ്യാൻ പാകത്തിൽ 
എറിഞ്ഞു കൊടുത്ത ബൗൾ,എങ്കിൽ കോഹ്ലി തന്റെ ശരീരം അതിനനുസരിച്ചു ഫ്ലെക്സിബിലിറ്റി കൊടുത്തു,പുറകോട്ട് ആഞ്ഞു ,ബാറ്റിന്റെ ബോട്ടം ഹാൻഡ് ഗ്രിപ് മനോഹരമായി യൂസ് ചെയ്ത് സ്ലൈഡിങ് ബാറ്റിന്റെ ഫേസ് ഓഫ് സൈഡിലേക് തിരിച്ചു വിട്ട പന്ത് കവറിൽ നിന്ന ഫീൽഡറിന്റെ ഇടയിലൂടെ ബൗണ്ടറി റോപ്പിൽ ചുംബിച്ചിരിക്കുന്നു.

‼️‼️വാട്ട് എ ഷോട്ട് ദിസ് ഈസ് ‼️

കൊഹ്‌ലിയെ മോഡേൺ ക്രിക്കറ്റ് കോപ്പി ബുക്ക് ഷോട്ടിലെ ജീനിയസ് എന്ന് തന്നെ വിശേഷിപ്പിക്കാം👏🏻👏🏻

ബൗളർ എങ്ങനെ എറിഞ്ഞാലും താൻ കളിയ്ക്കാൻ ആഗ്രഹിച്ച സ്ഥലത്തേക് ബൗളിനെ തിരിച്ചു വിടാൻ കഴിവുള്ള ചുരുക്കം ക്രിക്കറ്റർമാരിൽ ഒരാൾ മാത്രം.അതും അദ്ദേഹം കളിക്കുന്ന ക്രിക്കറ്റിലെകോപ്പി ബുക്ക് ഷൊട്സുകൾക് മഴവില്ലിൻ ഏഴഴക് പോലെ ഒരു പ്രേത്യേക ചാരു ഭംഗിയാണ്.കൊഹ്ലിയെന്ന ക്രിക്കറ്റ് കലാകാരനെ വെത്യസ്തനാക്കുന്നതും അതാണ്.😍

ഈ ഷോട്ട് കണ്ടു കംമെന്ററി ബോക്സിൽ ഇരുന്ന കരീബിയൻ ലെജൻഡ് സർ വിവിയൻസ് മൊഴിഞ്ഞത്,

“Look at the Body language as he plays,
That shot…Ahhh man…Ahhh…I would be happy to have played that shot when I was playing”

കോഹ്‌ലിയുടെ കൈയൊപ്പ് നിറഞ്ഞ ക്രിക്കറ്റ് ഷോട്സ്കളിലൂടെ ഇനിയും ആരാധകരുടെ മനം കവരും,കൂടെ ചരിത്രവും….വീരം…വിരാടം…യുഗം

✍🏻മുജീബ് 

Leave a comment

Your email address will not be published. Required fields are marked *