Cricket Top News

ശ്രേയസ്‌ അയ്യരെ നാലാം നമ്പറിൽ ഇറക്കണമെന്ന്‌ സുനിൽ ഗാവസ്‌കർ

August 13, 2019

author:

ശ്രേയസ്‌ അയ്യരെ നാലാം നമ്പറിൽ ഇറക്കണമെന്ന്‌ സുനിൽ ഗാവസ്‌കർ

ലോകകപ്പില്‍ ഉള്‍പ്പെടെ കുറച്ചു കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അലട്ടുന്ന ഒരു പ്രശ്‌നമാണ് നാലാം നമ്പർ ബാറ്റ്സ്മാൻ. പലരും ഈ നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും നിരാശ ആയിരുന്നു ഫലം. എന്നാൽ നാലാം നമ്പറിൽ ശ്രേയസ്‌ അയ്യരെ ഇറക്കണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് സുനിൽ ഗാവസ്‌കർ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനത്തിൽ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ്‌ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങിയ പന്ത് പെട്ടെന്ന് തന്നെ പുറത്തായി. മികച്ച ബാറ്റിംഗ് നടത്തിയ ശ്രേയസ്‌ അയ്യരെ നാലാം സ്ഥാനത്ത് ഇറക്കണമെന്നാണ് ഗാവസ്‌കർ പറയുന്നത്.

പന്തിനേക്കാൾ മികച്ച പ്രകടനമാണ് അയ്യർ കാഴ്ചവെച്ചത് അതിനാൽ അയ്യരെ നാലാമനായി ഇറക്കുന്നതെൻ നല്ലതെന്ന് ഗാവസ്‌കർ പറഞ്ഞു. ഇന്ത്യയുടെ ഓപ്പണർ മാറും, കോഹിലിയും നാൽപ്പത് ഓവർ വരെ നിന്ന് കളിക്കുകയാണെങ്കിൽ നാലാമനായി പന്തിനെ ഇറക്കുന്നതാണ് നല്ലത്. പന്ത് അടിച്ചു കളിച്ചോളും. എന്നാൽ ഓപ്പണർമാരും, കോഹിലിയും നേരത്തെ പുറത്തായാൽ പന്തിന് പകരം ശ്രേയസ്‌ അയ്യരെ നാലാം നമ്പറിൽ ഇറക്കുന്നതാണ് നല്ലതെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. .

Leave a comment