Foot Ball Top News

സൺ‌ഡേ ക്ലാസിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം !!

August 11, 2019

സൺ‌ഡേ ക്ലാസിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം !!

ഓൾഡ് ട്രാഫൊർഡ് :തകർപ്പൻ വിജയവുമായി യുണൈറ്റഡിന് ഈ സീസണിൽ വിജയത്തുടക്കം.സ്വന്തം ആരാധകർക്ക് മുന്നിൽ എതിർപോസ്റ്റിൽ 4 ഗോളുകൾ അടിച്ചു കയറ്റിയാണ് ചെൽസീയെ തകർത്തത് .യുണൈറ്റഡിന് വേണ്ടി റാഷ്‌ഫോർഡ് രണ്ടും മാർട്ടിയാലും ജെയിംസും ഓരോ ഗോൾ വീതവും അടിച്ചു.ആദ്യ പകുതിയിൽ തുല്ല്യ ശക്തികളുടെ പോരാട്ടമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ചുവന്ന ചെകുത്താന്മാരുടെ ഗോൾ വേട്ടയായിരുന്നു കാണാൻ കഴിഞ്ഞത്.ആദ്യ പകുതിയിൽ കിട്ടിയ പെനാൽറ്റി ഗോൾ ആക്കിമാറ്റി റാഷ്‌ഫോർഡ് ലീഡ് നേടിയെങ്കിലും ചെൽസി നിരന്തരം യുണൈറ്റഡ് കീപ്പർ ഡിജിയയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു.

ഹാൽഫ്‌ടൈം കഴിഞ്ഞിറങ്ങിയ യുണൈറ്റഡ് വ്യക്തമായ ആധിപത്യം പുലർത്തി.യുവതാരം ഡാനിയേൽ ജെയിംസ് സ്വപ്നസമാനമായ അരങ്ങേറ്റമാണ് യുണൈറ്റഡിന്റെ നാലാമത്തെ ഗോൾ അടിച്ചതിലൂടെ നേടിയത് .മഗ്ഗ്യുറും ബിസാക്കയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.വെച്ചത്.ആദ്യ വാരം കഴിയുമ്പോൾ യുണൈറ്റഡ് സിറ്റിക്കു പുറകിൽ രണ്ടാം സ്ഥാനത്താണ്.

Leave a comment