ഐസ്‌ലാൻഡ് ടൂറിസവും ബോബിഫിഷറും1 min read

Epic matches and incidents legends Top News August 10, 2019 2 min read

author:

ഐസ്‌ലാൻഡ് ടൂറിസവും ബോബിഫിഷറും1 min read

Reading Time: 2 minutes

ഐസ്‌ലാൻഡ് ടൂറിസം,ചെസ്സ് ഇതിഹാസം ബോബിഫിഷറിനോട്കടപ്പെട്ടിരിക്കുന്നു.ഉത്തരദ്രുവത്തിനടുത് കിടക്കുന്ന ശൈത്യരാജ്യങ്ങളിലൊന്നായ ,ഉഷ്ണജലധാരകളാൽ സമ്പന്നമായ ഐസ്‌ലാൻഡ് സഞ്ചാരികളുടെ പറുദീസയാണ്.

1972 -ൽ റെയ്ക്ജാവിക്കിലാണ് നൂറ്റാണ്ടിൻറെ ചെസ്സ് മത്സരമെന്നു വിശേഷിപ്പിച്ച ഫിഷർ -സ്‌പാസ്‌കി പോരാട്ടം നടന്നത്.ശീതയുദ്ധ കാലഘട്ടമായിരുന്നു അത് .ശാസ്ത്രസാങ്കേതികവിദ്യയിൽ അമേരിക്കയേക്കാൾ ഒരു പടി മുന്നിലായിരുന്നു അന്ന് സോവിയറ്റ് യൂണിയൻ,റഷ്യ ചെസ്സ് ഗ്രാൻറ്മാസ്റ്റർമാരുടെ നേഴ്സറിയും ,റഷ്യയിലെ നാട്ടിൻപുറങ്ങളിലെങ്ങും ചെസ്സ് ക്ലബ്ബുകളും,ഓരോ ചെറിയ ക്ലബ്ബിനു പോലും സ്വന്തമായി ഗ്രാൻറ്മാസ്റ്റർമാരും.മിഖായേൽതാൽ മുതൽ അനറ്റോലി കാർപ്പോവ് വരെ നീണ്ടു നിൽക്കുന്നു ആ താരനിര.ബുദ്ധിശക്തിയിൽ തങ്ങൾ തന്നെ അതികായരെന്ന് അഭിമാനിക്കാൻ റഷ്യക്കാർക്ക് കറുപ്പും വെളുപ്പും കളങ്ങളിലെ അനിഷേധ്യത അനിവാര്യമായിരുന്നു.അപരാജിതമായ ആ ജൈത്രയാത്രയിലേക്കാണ് അസംഭവ്യമെന്നോണം ,ബോബി ഫിഷറെന്ന അമേരിയ്ക്കൻ ബാലൻറെ കടന്നു വരവ്.

ലോകത്തിൽ ഏറ്റവുമധികം ഐ ക്യു ഉള്ള വ്യക്തിയെന്ന നിലയിൽ പേരെടുത്ത ആ ബാലൻ റഷ്യൻ ഗ്രാൻറ്മാസ്റ്റർമ്മാരെ ഒന്നൊന്നായി നിലംപരിശാക്കി.ഫിഷറിൻറെ ബുദ്ധിപരമായ നീക്കങ്ങൾക് മറുനീക്കം കാണാനാകാതെ റഷ്യക്കാർ പിന്മാറി.സ്പാസ്കിയിൽ മാത്രമാണ്റഷ്യക്കാർ പ്രതീക്ഷയുണ്ടായിരുന്നത്.ഫിഷറിനെ തോൽപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം റഷ്യൻ ജനത സ്പേസ്‌കിയെ ഏൽപ്പിച്ചു.കത്തിനിൽക്കുന്ന ശീതയുദ്ധത്തിന് ഒരു അയവെന്ന നിലയിൽ അരങ്ങേറിയ മത്സരമായിരുന്നു റെയ്ക് ജാവിക്കിലേത്.അന്നുതൊട്ടിന്നോനാളം റെയ്ക്ജാവിക്കിൽ വെച്ച് നടത്തപ്പെട്ട സമാധാന ഉടമ്പടികൾ എത്രയെത്ര ,സോവിയറ്റുയൂണിയൻ പിരിച്ചുവിടുന്നതിന് മുന്നോടിയായി മിഖായേൽ ഗോർബച്ചേവ് അമേരിക്കൻ പ്രസിഡന്റിനു ഹസ്തദാനം നൽകി സന്ധി സംഭാഷണത്തിലേർപ്പെട്ടതും റെയ്ക്ജാവിക്കിൽ തന്നെയാണ്.

1972 -ലെ മത്സരം ഇന്ത്യയിൽ ചെസ്സിൻറെ ജനപ്രീതി വർദ്ധിക്കാൻ ഇടയായി .കേരളീയരായ തലമുതിർന്ന ചെസ്സ് പ്രേമികൾ എന്നും ആവേശത്തോടെ ഓർത്തെടുക്കുന്ന മത്സരങ്ങളായിരുന്നു അന്നുനടന്നത്.ആകാശവാണിയിൽ തത്സമയസംപ്രേഷണം പോലും ഉണ്ടായിരുന്നു. ഉദ്യോഗജനകമായ മത്സരങ്ങളായിരുന്നു എല്ലാം.ഫിഷർ തന്നെ അവസാനം കപ്പടിച്ചു .റെയ്ക്ജാവിക്കത്തോടുകൂടി ലോകടൂറിസം ഭൂപടത്തിൽ തനതായ ഇടം നേടി.അതിനു കാരണക്കാരനായ ഫിഷറിനെ ഐസ്‌ലാൻഡ് ജനത മറന്നില്ല.26-വർഷങ്ങൾക്കിപ്പുറം 2001 -ലെ വേൾഡ് ട്രേഡ് സെൻറെർ ആക്രമണസമയത്ത് ,അമേരിക്കയ്‌ക്കെതിരെ പറഞ്ഞ ഫിഷറിനെ യു എസ്സ് ഭരണകൂടം പൗരത്വം റദ്ധാക്കിക്കൊണ്ട് അപമാനിച്ചിറക്കിവിട്ടപ്പോൾ ഐസ്‌ലാൻഡ് ആണ് പൗരത്വം വച്ചുനീട്ടി സ്വീകരിച്ചത്.പിന്നീട് ഫിഷർ ഐസ്ലാൻഡിൽനിന്നു പോയതേയില്ല.ഗദകാലപ്രൗഡിയുടെ ഓർമ്മകളിൽ ആ ബുദ്ധിനക്ഷത്രം വിടവാങ്ങി .

 

Leave a comment

Your email address will not be published. Required fields are marked *