Cricket Editorial Top News

രണ്ടാം ആഷസ് ടെസ്റ്റ് തുടങ്ങുമ്പോൾ ശ്രദ്ധയാകർഷിക്കുന്ന 3 ഘടകങ്ങൾ

August 9, 2019

രണ്ടാം ആഷസ് ടെസ്റ്റ് തുടങ്ങുമ്പോൾ ശ്രദ്ധയാകർഷിക്കുന്ന 3 ഘടകങ്ങൾ

എഡ്ജ് ബാസ്റ്റണിൽ തിങ്കളാഴ്ച അവസാനിച്ച ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 251 റൺസിന് ഇംഗ്ലണ്ടിനെ മറികടന്നു. അതിൽ അടുത്ത ടെസ്റ്റിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
സ്മിത്ത് പഴയതിലും മികച്ചു നിൽക്കുന്നു.
 
പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ടതിന് 12 മാസത്തെ വിലക്ക് പൂർത്തിയാക്കി, തിരിച്ചു വന്നത് പഴയതിലും മികവോടെ, സ്റ്റീവ് സ്മിത്ത് തുരുമ്പിച്ചിരിക്കാം എന്ന് പ്രതീഷിച്ചവർക്കു 144 & 142 എന്നി മികച്ച ഇന്നിങ്‌സുകൾ സമ്മാനിച്ചു. സ്മിത്തിന്റെ ഈ ആഷസ് പരമ്പരയിലെ ആദ്യ സെഞ്ച്വറി ഓസ്‌ട്രേലിയെ 122-8 എന്ന പ്രതിസന്ധിയിൽ നിന്നും പുനരുജ്ജീവിപ്പിക്കുകയും രണ്ടാമത്തേത് അവരെ വിജയത്തിന് ആവിശ്യമായ മികച്ച ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.
ഓസ്ട്രേലിയുടെ ഡോൺ ബ്രാഡ്മാനെ മറികടന്ന് സ്മിത്ത് ആഷസ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറികൾ നേടിയതിലൂടെ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കണക്കാക്കപ്പെടുന്നു. കുറഞ്ഞത് 20 ഇന്നിംഗ്സ് എങ്കിലും കളിച്ചിട്ടുള്ള ബാറ്റ്സ്മാൻ മാരുടെ ലിസ്റ്റിൽ സ്മിത്തിന്റെ ടെസ്റ്റ് ശരാശരി (62) ബ്രാഡ്മാന്റെ 99.94 ന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. #vimalT
1932/33 ആഷസ് സമയത്ത് ബ്രാഡ്മാന്റെ റൺ സ്കോറിംഗ് തടയുന്നതിനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡഗ്ലസ് ജാർഡിൻ കുപ്രസിദ്ധമായ ‘ബോഡിലൈൻ’ തന്ത്രങ്ങൾ പ്രയോഗിച്ചു. നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ആ ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇംഗ്ലണ്ട് ആക്രമണത്തെ ഫലപ്രദമായ രീതിയിൽ നേരിടുന്ന അൺ ഓർത്തഡോൿസ് ബാറ്റ്സ്മാനയാ സ്മിത്തിനെ പുറത്താക്കാനുള്ള മാർഗം ആസൂത്രണം ചെയ്യുകയെന്നതു ബുദ്ധിമുട്ടേറിയ ചുമതലയായി നില നില്കുന്നു. 2017/18 ൽ ഓസ്ട്രേലിയയുടെ 4-0 ഹോം ആഷസ് വിജയത്തിനു അടിത്തറ 137.4 ശരാശരിയിൽ 687 റൺസ് നേടിയ സ്മിത്ത് ആയിരുന്നു. എഡ്ജ്ബാസ്റ്റണിലെ ആഥിതേയരായ ആരാധകരുടെ നിന്ദാസൂചകമായ കൂക്കിവിളികളിൽ പ്രതികരിക്കാതെ അദ്ദേഹം പുറത്തെടുത്ത പോരാട്ടവീര്യം ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം വരും മത്സരങ്ങളിലേക്കുള്ള ഒരു മോശം അടയാളമാണ്.
വിജയിപ്പിക്കാൻ സ്പിൻ.
വരണ്ടതും വേഗത കുറഞ്ഞതുമായ ഒരു പിച്ചിൽ സ്പിന്നേഴ്സ് നല്ല രീതിയിൽ ബൗൾ ചെയ്യും എന്നത് ഒരു പ്രതീഷ മാത്രമാണ്, എന്നാൽ എതിർ ടീമിലെ മൊയിൻ അലിക്കു കളിയുടെ നിയന്ത്രണം പോയിട്ട് അവർക്ക് എതിരെ ഒരു ഭീഷണി അകാൻ പോലും സാധിക്കാത്ത അവസരത്തിൽ ഓസ്‌ട്രേലിയയുടെ നഥാൻ ലിയോൺ ഒമ്പത് വിക്കറ്റുകൾ നേടി, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 146 നു അവസാനിപ്പിക്കാൻ കാരണമായ 6-49 എന്ന പ്രകടനം ഉൾപ്പെടെ.
പേസ്മാൻ ജെയിംസ് ആൻഡേഴ്സൺ വെറും നാല് ഓവർ മാത്രം ചെയ്തു പരിക്ക് മൂലം പുറത്തുപോയത് കളിയിലെ ഇംഗ്ലണ്ടിന്റെ നിർഭാഗ്യകരമായ ഒന്നായി പറയാം. അവരുടെ എക്കാലത്തെയും മുൻ‌നിര ടെസ്റ്റ് വിക്കറ്റ് ടേക്കർ ആയ അദ്ദേഹത്തിന്റെ ഈ പരിക്ക് ഒരു 37 വയസുകാരന്റെ കളത്തിലിറങ്ങുന്നതിലുള്ള തിരുമാനത്തിലെ അപകടസാധ്യതയാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഒരു ഫാസ്റ്റ് ബൗളർ കൂടിയാണ് ജെയിംസ് ആൻഡേഴ്സൺ.
ഒരു പക്ഷെ ലോർഡ്‌സിലെ രണ്ടാമത്തെ ടെസ്റ്റിനായി ഇടത് കൈ സ്പിന്നർ ജാക്ക് ലീച്ചിനെ കൊണ്ടുവരാൻ ഇംഗ്ലണ്ട് തിരുമാനിച്ചേക്കാം, പ്രത്യേകിച്ചും ഇപ്പോൾ മൊയ്‌നിന്റെ ബാറ്റിംഗ് ഇന്നിങ്‌സുകൾ ഡക്കുകളിലേക്കു ശിഥിലമായ ഒരു സാഹചര്യത്തിൽ. #vimalT
അതേസമയം, ലോകകപ്പ് ജേതാവായ ഇംഗ്ലണ്ട് ഫാസ്റ്റ്ബൗളർ ജോഫ്ര ആർച്ചറിന് ഒരു ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതിനുള്ള ഒരു സാഹചര്യവും ഒരുങ്ങുന്നുണ്ട്.
ബാറ്റിങ്ങിലെ വൈപരീത്യം.
ഈ പരമ്പരയ്ക്ക് മുമ്പ് പല പണ്ഡിറ്റുകളും കരുതി, രണ്ട് ആക്രമണങ്ങളുടെയും കരുത്ത് കണക്കിലെടുക്കുമ്പോൾ, ബൗളിംഗിനേക്കാൾ ബാറ്റിംഗ് ആണ്, ഈ ആഷസിന്റെ വിധി നിർണ്ണയിക്കാൻ കഴിയുന്ന ഘടകമെന്ന്. ഓസ്ട്രേലിയുടെ ആദ്യ ഇന്നിംഗ്സ് തകർന്നിട്ട് ഉണ്ടായിരിക്കാം, എന്നാൽ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ് ആദ്യ ഇന്നിങ്സിൽ 35 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 51 റൺസും നേടി. അതുപോലെ മാത്യു വാർഡ് സെഞ്ച്വറി നേടി സഞ്ചാരികൾക്ക് സന്തോഷം നൽകി. #vimalT
ഇംഗ്ലണ്ടിന് വളരെക്കാലമായി ടോപ്പ് ഓർഡറിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ഈ മത്സരത്തിൽ ഓപ്പണർ റോറി ബേൺസ് കന്നി ടെസ്റ്റ് സെഞ്ച്വറി നേടി. ചില നിരീക്ഷകർ ഇപ്പോഴും ഈ ഇടത് കൈയ്യൻറെ അൺ ഓർത്തഡോൿസ് ആയ സാങ്കേതികതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നു.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ആശങ്കയുണ്ടാക്കുന്നത് മധ്യനിര ബാറ്റ്സ്മാൻമാരായ, അതുപോലെ എഡ്ജ്ബാസ്റ്റണിൽ വെടിയുതിർക്കുന്നതിൽ പരാജയപ്പെട്ട ജോ ഡെൻലി, ജോസ് ബട്‌ലർ, ജോണി ബെയർ‌സ്റ്റോ എന്നിവരാണ്.
പരാജയത്തെ സൂചിപ്പിക്കുന്ന പല വാദങ്ങളുണ്ടെങ്കിലും അവയെല്ലാം ഭേദഗതി ചെയ്തു ലോർഡ്‌സിൽ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ചും പ്രയാസമേറിയ ഒന്ന് . വിക്കറ്റ് കീപ്പർ ബെയർ‌സ്റ്റോയുടെ മോശം ബാറ്റിംഗ് ഫോം – അവസാന 17 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ വെറും രണ്ട് തവണ മാത്രമാണ് 30 കടന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ യോർക്ക്ഷയർ കളിക്കാരൻ ബെൻ ഫോക്സ്നെ പകരക്കാരൻ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇദ്ദേഹത്തിന്റെ ഗ്ലൗ കൊണ്ടുള്ള പ്രകടങ്ങൾക്ക് ഒപ്പമുള്ള ബാറ്റ് കൊണ്ടുള്ള പ്രകടനങ്ങൾ ഇതിന്റെ സാധ്യതയെ കൂടുതൽ സാധൂകരിക്കുന്നു.
  • മോയിൻ അലി – ജാക്ക് ലീച്ച്
  • ജെയിംസ് ആൻഡേഴ്സൺ – ജോഫ്ര ആർച്ചർ
  • ജോണി ബെയർ‌സ്റ്റോ – ബെൻ ഫോക്സ്

കഴിഞ്ഞ ടെസ്റ്റ് സമനിലയിൽ എങ്കിലും എത്തിക്കാൻ ഇംഗ്ലണ്ടിന് അവസാന ദിവസം മുഴുവൻ ബാറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. അതിൽ പരാജയപ്പെട്ട സ്ഥിതിക്ക് വരും പതിനാലാം തിയതി ആരംഭിക്കാൻ ഇരിക്കുന്ന ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആശങ്കകൾ അവരുടെ ബാറ്റിങ്ങിലും സ്മിത്തിലും ആയിരിക്കും …

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ
Leave a comment