Foot Ball Top News

ഫ്രീ ട്രാൻസ്ഫെറിൽ ഡാനി വെൽബെക്കിനെ സ്വന്തമാക്കി വാറ്റ്‌ഫോർഡ്

August 8, 2019

ഫ്രീ ട്രാൻസ്ഫെറിൽ ഡാനി വെൽബെക്കിനെ സ്വന്തമാക്കി വാറ്റ്‌ഫോർഡ്

കഴിഞ്ഞ സീസൺ കഴിഞ്ഞതു മുതൽ ഫ്രീ ഏജന്റ് ആയ ഡാനി വെൽബെക്കിനെ വാറ്റ്‌ഫോർഡ് സ്വന്തമാക്കി.ആര്സെനാൽ ക്ലബുമായി പുതിയ കരാറിലെത്താൻ സാധിക്കാത്തതിനാലാണ് ഈ നീക്കം.കഴിഞ്ഞ വര്ഷം തലനാരിഴക്ക് യൂറോപ്പ്യൻ ഫുട്ബോൾ നഷ്‌ടമായ വാറ്റ്ഫോഡ് ക്യാപ്റ്റൻ ഡീനിക്കൊപ്പം മുൻനിരയിൽ ഒരു കൂട്ടുകെട്ടുണ്ടാക്കാൻ ട്രാൻസ്ഫർ മാർക്കറ്റിൽ വൻ ശ്രമങ്ങൾ നടത്തിയെങ്കിലും പ്ലയേഴ്‌സിന്റെ അധിക വില കാരണം പരാജയപെട്ടുകൊണ്ടിരുന്നപ്പോഴാണ് ആര്സെനാൽ താരത്തിനെ നോട്ടമിട്ടത്.ഡാനി വെൽബെക്കിനാണെങ്കിൽ കരിയർ തിരിച്ചു പിടിക്കാനുള്ള ഒരു അവസരമാണിത് .

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി പ്ലെയറായിരുന്ന വെൽബെക്കിനെ ഭാവിവാഗ്ദാനമെന്നാണ് വിശേഷിപ്പിച്ചിരുന്നത്.വേഗതയും ബോക്സിനുള്ളിലെ ചടുല നീക്കങ്ങളുമായിരുന്നു താരത്തിന്റെ പ്രത്യേകത.എന്നാൽ പ്രതീക്ഷക്കൊത്തുയരുന്നതിൽ പരാജയപെട്ടു വെൽബെക്ക്.തുടരെ തുടരെയുള്ള പരിക്കുകളും വളർച്ചക്ക് വിലങ്ങുതടിയായി.യുണൈറ്റഡിന് വേണ്ടി 92 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും അടിച്ചു .2014 ൽ ആര്സെനാൽ വാങ്ങിയതിനുശേഷം ഇടക്ക് നല്ല കളി പുറത്തിടത്തെങ്കിലും സ്ഥിരതയില്ലായ്മ വലിയ തലവേദനയാണ് മാനേജ്മെന്റിനുണ്ടാക്കിയത് . 5 വർഷത്തെ ആര്സെനാൽ കരിയറിൽ വെറും 88 മത്സരത്തിൽ മാത്രമേ കളിയ്ക്കാൻ പറ്റിയിരുന്നുള്ളു.പുതിയ കോച്ച് ഉനൈ എമേറി വന്നതിനു ശേഷം ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ നൽകിയെങ്കിലും യൂറോപ്പ ലീഗിൽ സ്പോർട്ടിങ് ലിസ്ബെനുമായിട്ടുള്ള മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ ആര്സെനാൽ കരിയർ അവസാനിച്ചു .

Leave a comment