Cricket legends Top News

ബാഹു സാഹേബ് ബാബ സാഹേബ് നിംബാൽക്കർ

August 2, 2019

ബാഹു സാഹേബ് ബാബ സാഹേബ് നിംബാൽക്കർ

പേര് സൂചിപ്പിക്കും പോലെ ഇത്തിരി ദൈർഖ്യവും ,നമ്മൾ പലരും അറിയാത്ത ഒരു പാട് സവിശേഷതകൾ ഉള്ള ഒരു മനുഷ്യൻ .
1919 ഇൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഇ മനുഷ്യനും സാക്ഷാൽ” ഡോൺ ബ്രാഡ്മാനുമായി എന്തേലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ….അതു മറ്റൊന്നും അല്ല ,ആഭ്യന്തര ക്രിക്കറ്റിൽ അന്ന് ഏറ്റവും മികച്ച വ്യക്തിഗത സ്കോർ ആരാണെന്നു ചോദിച്ചാൽ നമ്മൾ കണ്ണടച്ച് ഉത്തരം പറയും …അത് വേറെ ആരും അല്ല സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ആണെന്ന് …..എങ്കിൽ ഇതേ ചോദ്യം അദ്ദേഹത്തോട് ചോദിച്ചാൽ ???ഒറ്റ ഉത്തരം “നിംബാൽക്കർ “….നിംബാൽക്കറുടെ ബാറ്റിങ്ങിനെ കുറിച്ച് കേട്ടറിഞ്ഞ സാക്ഷാൽ ബ്രാഡ്മാൻ ,അയച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു …”എന്നെക്കാൾ കേമം നിങ്ങളുടെ ഇന്നിംഗ്സ് “,പറഞ്ഞത് നമ്മുടെ ഒരു ഇന്ത്യക്കാരനെ കുറിച്ച് …അഭിമാനിക്കാവുന്ന നിമിഷങ്ങൾ ….
1948_49 കാലഘട്ടത്തിലെ ഒരു രഞ്ജി ട്രോഫി മത്സരം ..നിംബാൽക്കർ പ്രതിനിധികരിക്കുന്ന മഹാരാഷ്ട്രയും ,കത്യവാർ തമ്മിൽ പൂനെയിൽ നടന്ന മത്സരത്തിൽ നിംബാൽക്കർ അടിച്ചു കൂട്ടിയത് 443* റൺസ് ….സാക്ഷാൽ ഡോൺ ബ്രാഡ്മാനേക്കാളും പത്തു റൺസ് മാത്രം കുറവ് …..
നാണക്കേട് ഒഴിവാക്കാൻ വേണ്ടി എതിർ ടീം ക്യാപ്റ്റൻ തോൽവി സമ്മതിച്ചു കീഴടങ്ങുകയാണ് ചെയ്തത് ….ക്രിക്കറ്റിലെ നിയമങ്ങൾ ഇന്നത്തെ പോലെ കർക്കശമായിരുന്നെങ്കിൽ ??സാക്ഷാൽ ബ്രാഡ്മാൻ. അന്ന് നെറ്റിപ്പട്ടം പോലെ കൊണ്ട് നടക്കുന്ന ആ റെക്കോർഡ് നമ്മുടെ നിംബാൽക്കറുടെ പേരിൽ ഇരുന്നേനെ …..
2012 ഡിസംബറിൽ അദ്ദേഹതിന്ടെ തൊണ്ണൂറ്റി രണ്ടാം വയസിൽ മരണപെട്ടു …മകൻ സൂര്യാജി നിംബാൽക്കർ റയിൽവേസിനും , മഹാരാഷ്‌ട്രയ്ക്കും വേണ്ടി രഞ്ജിയിൽ കളിച്ചിട്ടുണ്ട് …..

എഴുതിയത്
സനേഷ് ഗോവിന്ദ് …..

Leave a comment