Badminton Top News

തായ്‍ലാന്‍ഡ് ഓപ്പണിൽ നിന്ന് സൈന നെഹ്‍വാൽ പുറത്തായി

August 1, 2019

author:

തായ്‍ലാന്‍ഡ് ഓപ്പണിൽ നിന്ന് സൈന നെഹ്‍വാൽ പുറത്തായി

ഇന്ന് നടന്ന തായ്‍ലാന്‍ഡ് ഓപ്പൺ ബാഡ്മിന്റൺ വനിത സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ സൈന നെഹ്‍വാലിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ജപ്പാന്റെ സയാക തകാഹാഷിയോട് ആണ് തോറ്റത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സയാക സൈനയെ തോൽപ്പിച്ചത്. രണ്ട് മാസത്തിന് ശേഷം ആണ് സൈന കളിക്കാൻ ഇറങ്ങിയത്. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ സൈന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഇന്ന് താരത്തിന് തിളങ്ങാൻ ആയില്ല. പരിക്കുകൾ കാരണം ഇന്തോനേഷ്യ ഓപ്പൺ, ജപ്പാൻ ഓപ്പൺ എന്നിവയിൽ നിന്ന് അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു.


ഇന്തോനേഷ്യയിലും ജപ്പാനിലും തിരക്കേറിയ രണ്ട് ആഴ്ചകൾക്ക് ശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറിയ പിവി സിന്ധുവിന്റെ അഭാവത്തിൽ തായ്‌ലൻഡ് ഓപ്പണിൽ വനിത സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്നു സൈന. ഇന്നത്തെ മത്സരത്തിൽ ദുര്ബലയായ സൈനയെ ആണ് കാണാൻ കഴിഞ്ഞത്. ആദ്യ സെറ്റ് ജയിച്ച സൈന പിന്നീട് ഉള്ള രണ്ട് സെറ്റുകളും ദയനീയമായി തോൽക്കുകയായിരുന്നു. നാല്പത്തിയെട്ട് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ റൗണ്ടിലെ മിന്നും പ്രകടനത്തിന് ശേഷം സൈന പുറകോട്ട് പോവുകയായിരുന്നു.

സ്‌കോർ: 21-16, 11-21, 14-21

Leave a comment