തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ജയത്തോടെ സൈന രണ്ടാം റൗണ്ടിൽ പ്രവേശിച്ചു1 min read

Badminton Top News August 1, 2019 1 min read

author:

തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ജയത്തോടെ സൈന രണ്ടാം റൗണ്ടിൽ പ്രവേശിച്ചു1 min read

Reading Time: 1 minute

തായ്ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്നലെ നടന്ന വനിത സിംഗിൾസ് മത്സരത്തിൽ ഇന്ത്യയുടെ സൈന ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ തായ്‌വാന്റെ ചായ്വനെ ആണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന വിജയിച്ചത്. രണ്ട് മാസത്തിന് ശേഷം ആണ് സൈന കളിയ്ക്കാൻ  ഇറങ്ങുന്നത്.  പരിക്കുകൾ കാരണം ഇന്തോനേഷ്യ ഓപ്പൺ, ജപ്പാൻ ഓപ്പൺ എന്നിവയിൽ നിന്ന് അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു. മികച്ച പ്രകടനം നടത്തിയ സൈന അനായാസ വിജയമാണ് തിരിച്ചുവരവിൽ നടത്തിയത്. ജപ്പാൻറെ സയക തകഹാഷിയും ഇന്തോനേഷ്യയുടെ റുസെലി ഹർത്തവാനും തമ്മിലുള്ള ആദ്യ റൌണ്ട് മത്സരത്തിൽ ജയിക്കുന്നവരായിട്ടാകും സൈനയുടെ അടുത്ത മത്സരം.

ഒന്നാം സെറ്റിലും രണ്ടാം സെറ്റിലും സൈന തന്നെയാണ് മുഴുവൻ സമയവും മുന്നിട്ട് നിന്നത്. ചായ്വന നല്ല  രീതിയിൽ പൊരുതിയെങ്കിലും സൈനയുടെ പ്രകടനത്തിനുമുന്നിൽ അവര്ക് ജയിക്കാൻ ആയില്ല. പരിക്കിൽ നിന്ന് പൂർണ മോചിതയായി തിരിച്ചെത്തിയ താരം മികച്ച ഡിഫൻസും, സ്‌മാഷുമായി കോർട്ടിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *