Cricket Top News

ബംഗ്ളദേശ് ശ്രീലങ്ക മൂന്നാം ഏകദിനവും ജയിച്ച് ശ്രീലങ്ക പരമ്പര തൂത്തവാരി

August 1, 2019

author:

ബംഗ്ളദേശ് ശ്രീലങ്ക മൂന്നാം ഏകദിനവും ജയിച്ച് ശ്രീലങ്ക പരമ്പര തൂത്തവാരി

കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകപ്പൻ ജയം. ജയത്തോടെ ശ്രീലങ്ക പരമ്പര തൂത്തുവാരി. 122 റൺസിനാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്‌ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 36 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. ശ്രീലങ്കയുടെ ശക്തമായ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല. സൗമ്യ സർക്കാർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ മികച്ച പ്രകടനം നടത്തിയത്. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റ് 13 റൺസിൽ നഷ്ടമായെങ്കിലും പിന്നീട് ശ്രീലങ്ക മികച്ച പ്രകടനമാണ് നടത്തിയത്. ദിമുത്ത് കരുണരത്‌നെ(46),കുസാൽ പെരേര 42), കുസാൽ മെൻഡിസ്(54),ഏഞ്ചലോ മാത്യൂസ്(87) എന്നിവർ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. മാത്യൂസിൻറെ തകർപ്പൻ ബാറ്റിങ്ങിലാണ് ശ്രീലങ്ക 294 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യം തന്നെ വിക്കറ്റുകൾ നഷ്ട്ടമായി. വിക്കറ്റുകൾ പോയപ്പോഴും ഒരു സൈഡിൽ നിന്ന് സൗമ്യ സർക്കാർ റൺസ് പതുക്കെ നീക്കാൻ തുടങ്ങിയിരുന്നു. എന്നാൽ 69 റൺസ് എടുത്ത സൗമ്യയും പുറത്തായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി ദാസുൻ ഷാനക മൂന്ന് വിക്കറ്റ് നേടി.

മന്ദ ഗതിയിലാണ് ശ്രീലങ്കൻ സ്‌കോർ നീങ്ങിയത്. എന്നാൽ അവസാന പത്തോവറിൽ ശ്രീലങ്ക 106 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ കുസാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ് നടത്തിയ 101 റൺസ് കൂട്ടുകെട്ടാണ് ശ്രീലങ്കകെയെ ഈ സ്‌കോറിൽ എത്തിച്ചത്. ജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉണ്ടായിരുന്ന പരമ്പര ശ്രീലങ്ക സ്വന്തമാക്കി.

Leave a comment