Cricket Top News

വിൻഡീസ് താരം ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

July 31, 2019

author:

വിൻഡീസ് താരം ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിൽ പുതിയ ഒരു സ്വാപ് ഡീൽ നടന്നു. കഴിഞ്ഞ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ആണ് ഈ അപ്രതീക്ഷിത സ്വാപ് ഡീൽ നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് താരം മയാങ്ക് മാര്‍ക്കണ്ഡേയിനെ ആണ് അവർ സ്വാപ് ഡീലിനായി ഉപയോഗിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിനെ മുംബൈയിൽ എത്തിക്കാൻ ലെഗ് സ്പിന്നർ മയാങ്ക് മാര്‍ക്കണ്ഡേയിനെ ഡെല്‍ഹി ക്യാപിറ്റല്‍സിലേക്കയച്ചു.

2018 ൽ മുംബൈക്ക് വേണ്ടി ഐ‌പി‌എല്ലിൽ അരങ്ങേറ്റം കുറിച്ച മാർക്കൻഡെ രണ്ട് സീസണുകളിലായി ആകെ 17 മത്സരങ്ങൾ കളിച്ചു. 21 കാരനായ ലെഗ് സ്പിന്നർ 16 ബാറ്റ്സ്മാനെ 26.68 ശരാശരിയോടെ പുറത്താക്കി, ഇക്കോണമി നിരക്ക് 8.54 ഉം സ്ട്രൈക്ക് റേറ്റ് 18.75 ആണ്. എന്നാൽ കഴിഞ്ഞ സീസണിൽ മായങ്ക് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാൽ തന്നെ താരത്തിനെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. അതെ സമയം ഷെര്‍ഫാന്‍ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സിപിഎൽ  മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും താരത്തെ മുംബൈ ടീമിലേക്ക് എത്തിച്ചത്.
കഴിവുള്ള ഷെർഫാനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണെന്ന് അംബാനി പറഞ്ഞു.

Leave a comment