Cricket

വേണുഗോപാല്‍ റാവു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു !

July 31, 2019

വേണുഗോപാല്‍ റാവു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു !

മുന്‍ ഇന്ത്യന്‍ താരവും ആന്ധപ്രദേശിന്റെ ക്യാപ്റ്റനുമായിരുന്ന വേണുഗോപാല്‍ റാവു എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിന് വേണ്ടി 16 മത്സരങ്ങളില്‍ മാത്രം ജേഴ്സിയണിഞ്ഞ റാവു , അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ശോഭിക്കാനായില്ല. 16 മത്സരങ്ങളില്‍ നിന്നും വെറും 241 റണ്‍സ് മാത്രമാണ്.എന്നാൽ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡ് ആണ് റാവുവിനുള്ളത്.

1999 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ റാവു , വളരെ വേഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയനായി. 2000 ല്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. വലിയ ഇന്നിംഗ്സുകള്‍ കളിക്കാനുള്ള മികവായിരുന്നു റാവുവിനെ വ്യത്യസ്ത മാക്കിയത്. 2005 ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. 2006 ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു താരത്തിന്റെ അവസാന ഏകദിനം.

ഐപിഎല്ലിൽ 2008 മുതല്‍ 2010 വരെ ഡെക്കാണ്‍ ചാര്‍ജേഴ്സിന്റെ താരമായിരുന്നു . 2011 ല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിൽ ചേർന്നു. 2014 ല്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദ് അദ്ദേഹത്തെ വാങ്ങുകയായിരുന്നു.

Leave a comment