Foot Ball Top News

ഔഡി കപ്പ് ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ പ്രവേശിച്ചു

July 31, 2019

author:

ഔഡി കപ്പ് ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ പ്രവേശിച്ചു

ഇന്ന് നടന്ന ഔഡി കപ്പ് സെമിഫൈനൽ മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് ഫെനെര്‍ബാഷിനെ തോൽപ്പിച്ചു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബയേണ്‍ മ്യൂണിക്ക് ഫെനെര്‍ബാഷിനെ പരാജയപ്പെടുത്തിയത്. പ്രീ സീസണില്‍ വിജയക്കുതിപ്പ് അതേപോലെ ബയേണ്‍ തുടരുകയാണ്. 22,28,31,40,44,58 എന്നീ മിനിറ്റുകളായിലാണ് ബയേണ്‍ ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബയേണ്‍ നടത്തിയത്.

റെനാറ്റോ സാഞ്ചസ്, ലിയോൺ ഗൊറെറ്റ്സ്ക, കിംഗ്സ്ലി കോമാൻ , തോമസ് മുള്ളർ എന്നിവരാണ് ഗോളുകൾ നേടിയത്. തോമസ് മുള്ളർ ഹാട്രിക് നേടി. 64-ാം മിനിറ്റിൽ സമാശ്വാസ ഗോൾ മാക്സിലൂടെയാണ് ഫെനെര്‍ബാഷ് നേടിയത്. എന്നാൽ നിലവിലെ ബുണ്ടസ്ലിഗ ചാമ്പ്യൻമാരുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ ഫെനെര്‍ബാഷിന് ആയില്ല. പരിക്കേറ്റ സെർജ് ഗ്നാബ്രിക്ക് പകരം 20 മിനിറ്റിനുശേഷം ആണ് മുള്ളർ എത്തിയത്. 31 ആം മിനുട്ടിൽ നബിൽ ദിററിന്റെ പോക്കറ്റ് എട്ട് യാർഡ് അകലെ എടുത്ത് നിസ്സഹായനായ ഹരുൺ ടെക്കിനെ മറികടന്ന് ആദ്യ ഗോൾ മുള്ളർ നേടി. പിന്നീട് മുള്ളറിന്റെ താണ്ഡവം ആണ് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. നാൽപത്തിനാലാം മിനിറ്റിൽ പെനാൽറ്റിയും, അമ്പത്തിയെട്ടാം മിനിറ്റിൽ മൂന്നാം ഗോളും മുള്ളർ നേടി. ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സാണ് ബയേണ്‍ മ്യൂണിക്കിൻറെ ഫൈനലിലെ എതിരാളി.

Leave a comment