Cricket Top News

അണ്ടർ 19 ട്രൈ സീരിസ്:ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി

July 31, 2019

author:

അണ്ടർ 19 ട്രൈ സീരിസ്:ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ നടക്കുന്ന അണ്ടർ 19 ട്രൈ സീരിസ് യൂത്ത് ക്രിക്കറ്റിൽ ഇന്നലെ നടന്ന ഏഴാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ജയം. ഡി / എൽ രീതി വഴിയാണ് ബംഗ്ലാദേശ് വിജയിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴ മൂലം 46 ഓവറാക്കി കുറച്ച മത്സരത്തിൽ ആദ്യ പത്ത് ഓവർ കഴിഞ്ഞപ്പഴേക്കും മഴ എത്തി. പിന്നീട്‌ 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. എന്നാൽ പിന്നെയും മഴ എത്തിയതിനാൽ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 32 ഓവറിൽ 218 ആക്കി കുറച്ചു. 31.3ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളദേശ് വിജയം സ്വന്തമാക്കി.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി പ്രഗ്നേഷ്(53), ധ്രുവ്(70) എന്നിവർ മികച്ച പ്രകടനം നടത്തി. ഇവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 221 റൺസ് നേടിയത്. ബംഗ്ലാദേശ് താരം ഇസ്‌ലാം രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി പർവേശും, അക്ബർ അലിയും നടത്തിയ ബാറ്റിങ്ങിലാണ് അവർ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ട്രൈ സീരീസിൽ ബംഗ്ലാദേശ് ഒന്നാമതെത്തി. മൂന്ന് വിജയം ആണ് ബംഗ്ളദേശ് ഇതുവരെ നേടിയത്.ഇന്ത്യക്ക് വേണ്ടി സുശാന്ത് മൂന്നും, ത്യാഗിയും, രവിയും രണ്ട് വിക്കറ്റുകൾ വീതം നേടി.

Leave a comment