Cricket Top News

ആഷസ് ടെസ്റ്റ് : ഓസ്‌ട്രേലിയൻ ഓപ്പണർക്ക് പരിക്ക്

July 30, 2019

author:

ആഷസ് ടെസ്റ്റ് : ഓസ്‌ട്രേലിയൻ ഓപ്പണർക്ക് പരിക്ക്

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്കാണ് പരിക്ക് പറ്റിയത്. ആഷസിന് മുന്നോടിയായി നടന്ന പരിശീനലത്തിനിടയിലാണ് വാർണർക്ക് പരിക്ക് പറ്റിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആഷസിലൂടെ ആരംഭിക്കാനിരിക്കെയാണ് ഓസ്‌ട്രേലിയക്ക് ഈ തിരിച്ചടി. നാളെ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ വാർണർ വിജയിച്ചില്ലെങ്കിൽ വാർണർക്ക് ആദ്യ ടെസ്റ്റ് നഷ്ട്ടമാകും.

ഏഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ടെസ്റ്റിനായുള്ള പരിശീലനങ്ങൾ നടക്കുന്നതിടയിലാണ് വാർണർക്ക് പരിക്ക് പറ്റിയത്. ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ ആണ് ആദ്യ ആഷസ് ടെസ്റ്റ് മത്സരം നടക്കുന്നത്. ഇന്നലെ നടന്ന പരിശീലനത്തിൽ പേസ് ബൗളര്‍ മൈക്കല്‍ നെസറിന്റെ പന്ത് വാര്‍ണറിന്റെ ഇടത് തുടയില്‍ കൊണ്ടാണ് പരിക്ക് പറ്റിയത്. വേദയിൽ പുളഞ്ഞ വാർണർ പരിശീലനം മതിയാക്കി ഗ്രൗണ്ട് വിടുകയും ചെയ്തു. ഒരു ദിവസംകൊണ്ട് പരിക്ക് ഭേദമായി വാർണർ നാളെ ഫിറ്റ്നസ് തെളിയിക്കാനായാൽ അദ്ദേഹത്തിന് ആദ്യ ടെസ്റ്റ് കളിക്കാൻ സാധിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബര് 16 വരെയാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *