Cricket Top News

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഓഗസ്റ്റ് ഒന്നിന് തുടക്കമാകും

July 30, 2019

author:

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഓഗസ്റ്റ് ഒന്നിന് തുടക്കമാകും

ലണ്ടൻ: ടെസ്റ്റിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഓഗസ്റ്റ് ഒന്നിന് തുടക്കമാകും. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് റെസ്റ്റിലൂടെയാണ് ഇതിന് ആരംഭം കുറിക്കുന്നത്. ടെസ്റ്റിൽ ജേഴ്‌സിയിൽ നമ്പറും, പേരും വരുന്നതും ഈ ആഷസ് മത്സരത്തിലൂടെയാണ്. ലോക ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് നമ്പറും, പേരും ഉള്ള ജേഴ്‌സിയിൽ താരങ്ങൾ കളിക്കുന്നത്. ടെസ്റ്റിന്റെ പ്രാധാന്യം കുറയുന്നത് മാറ്റാൻ  ആണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

രണ്ടു വർഷം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 9 ടീമുകൾ ആണ് ഏറ്റുമുട്ടുന്നത്. 2018 മാർച്ച് 31 വരെയുള്ള ഐ സി സി റാങ്കിങ് പ്രകാരം ആദ്യ 9 സ്ഥാനങ്ങളിൽ ഉള്ള ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ഒൻപത് ടീമുകൾ ആണ് പങ്കെടുക്കുന്നത്.

ഒരു ടീമിന് 3 ഹോം പരമ്പരകളും 3 എവേയ് പരമ്പരകളും അടക്കം 6 പരമ്പരകൾ ഉണ്ടാകും. ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ മികച്ച രണ്ട് ടീമുകൾ 2021 ജൂണിൽ ഇംഗ്ലണ്ടിൽ ഫൈനൽ കളിക്കും. ഒരു പരമ്പരയിൽ നിന്ന് ഒരു ടീമിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പോയിന്റ് 120 ആണ്. ഒരു മത്സരം മാത്രം ജയിച്ചാൽ അറുപത് പോയിന്റ് ലഭിക്കും. മത്സരം സമനിലയിൽ അവസാനിച്ചാൽ മുപ്പത് പോയിന്റുമാണ് ലഭിക്കുന്നത്. അഞ്ച് ദിവസം ആണ് ഓരോ ടെസ്റ്റിന്റെയും ദൈർഖ്യം.അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പരയിൽ, ഓരോ മത്സരത്തിലും 20% പോയിന്റുകൾ ലഭ്യമാകും, രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ 50% പോയിന്റുകൾ ഓരോ മത്സരത്തിലും ലഭ്യമാകും.

Leave a comment

Your email address will not be published. Required fields are marked *