Cricket

ഞങ്ങൾക്കിടയിൽ തർക്കമില്ല , എല്ലാം അഭ്യൂഹങ്ങൾ മാത്രം  , കോഹ്ലി- രോഹിത് വിവാദങ്ങൾക്ക് വിരാമം !

July 30, 2019

ഞങ്ങൾക്കിടയിൽ തർക്കമില്ല , എല്ലാം അഭ്യൂഹങ്ങൾ മാത്രം  , കോഹ്ലി- രോഹിത് വിവാദങ്ങൾക്ക് വിരാമം !

ഒടുവിൽ ഇന്ത്യൻ നായകൻ മനസ്സ് തുറന്നു , കോഹ്ലി- രോഹിത് വിഷയത്തിന് പരിസമാപ്തി. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്കത് എന്റെ മുഖത്തു കാണാൻ കഴിയും – കോഹ്‌ലി പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ രോഹിത് ശർമയുമായി അഭിപ്രായഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ടീമിലെ അന്തരീക്ഷം സുഖകരമല്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാനും കണ്ടിരുന്നു. ടീമിലെ അന്തരീക്ഷം നല്ലതല്ലെങ്കിൽ ഞങ്ങൾക്ക് എങ്ങനെയാണ് നന്നായി കളിക്കാൻ സാധിക്കുകയെന്നും കോലി ചോദിച്ചു. വെസ്റ്റിൻഡീസ് പര്യടനത്തിനു പുറപ്പെടും മുൻപ് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോലി. ഇന്ത്യൻ ക്രിരിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാൻ സാധിക്കുകയാണെങ്കിൽ അത് ടീമിന്  ഏറെ ഗുണകരമായിരിക്കുമെന്ന് കോലി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *