Cricket legends Top News

ഡാരിൽ കള്ളിനൻ – “A batsman of pure class”

July 30, 2019

author:

ഡാരിൽ കള്ളിനൻ – “A batsman of pure class”

92 ലോക കപ്പിന് ശേഷം സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് പ്രേമികളുടെ ഹരം ആവുകയായിരുന്നു…കെപ്ലർ വെസ്സൽസ് എന്ന ബുദ്ധിമാനായ ക്യാപ്റ്റന്റെ കീഴിൽ അവർ ജയം ശീലമാക്കിയിരുന്നു . ഒറ്റയ്ക്ക് മത്സര ഫലം നിയന്ത്രിക്കാൻ കഴിവുള്ള ഒരു കൂട്ടം കളിക്കാരുടെ ടീമായിരുന്നു അവർ.

92 ലോകകപ്പിന് ശേഷം അവർക്കു ഒരു ബാറ്റ്സ്മാനെ കിട്ടുന്നു . ക്രിക്കറ്റിന്റെ സമസ്ത സൗന്ദര്യവും,ബാറ്റിൽ ആവാഹിച്ചു സ്ട്രോക്ക് പ്ലേയിൽ ഒരു നൂതന ശൈലി തന്നെ സൃഷ്‌ടിച്ച ഒരു ബാറ്റ്സ്മാൻ. കണ്ണിനു വിരുന്നായിരുന്നു അങ്ങേരുടെ ഇന്നിഗ്‌സുകൾ . കവർ ഡ്രൈവുകളും,സ്ട്രൈറ്റ് ഡ്രൈവുകളും,പുള്ളുകളും ഒക്കെ ആ ബാറ്റിൽ നിന്ന് അനായാസം ഒഴുകി . മറ്റുള്ള സ്പിന്നർമാരെ സാമാന്യം നന്നായി കളിക്കുന്ന കള്ളിനൻ ,പക്ഷെ വോൺ എന്ന് കേട്ടാൽ ബാറ്റ് നിലത്തു വെക്കുമായിരുന്നു. വോൺ ഉണ്ടെന്നുള്ള ഒറ്റക്കാരണത്താൽ ഓസീസ് പര്യടനങ്ങൾ ഒഴിവാക്കിയിട്ടുണ്ട് അദ്ദേഹം.

സൗത്ത് ആഫ്രിക്കക്ക് വേണ്ടി മൂന്ന്,നാല് നമ്പറുകളിൽ ആണ് കള്ളിനൻ കൂടുതലും ബാറ്റ് ചെയ്തത് . പാകിസ്താനെതിരെ ഷാർജ കപ്പിൽ നേടിയ സെഞ്ച്വറി ഏകദിന ഇന്നിഗ്‌സിലെ പാഠപുസ്തകമാണ് . പിന്നീട് വന്നതിൽ ദ്രാവിഡ്,ജയവർധന ഒക്കെ കള്ളിനൻ ശൈലിയെ ഓർമിപ്പിക്കുന്നവരാണ് .

കള്ളിനന് ടീമിൽ വലിയ രക്ഷാപ്രവർത്തനമോ ,ഉത്തരവാദിത്വമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. കിർസ്റ്റനും ,ഹഡ്‌സണും ഗംഭീര തുടക്കം നൽകുന്നതിൽ സമർത്ഥരായിരുന്നു . ആവശ്യം വരുമ്പോളൊക്കെ ക്രോണിയയെയും ,റോഡ്‌സിനെയും കൂട്ട് പിടിച്ചു കള്ളിനൻ പൊരുതാവുന്ന സ്‌കോറുകൾ നിഷ്പ്രയാസം കണ്ടെത്തുമായിരുന്നു . പക്ഷെ 98 ൽ, വാണ്ടറേഴ്‌സിൽ ഇന്ത്യൻ വിജയം തടഞ്ഞ ആ ഇന്നിംഗ്സ് സ്വപ്ന തുല്യമായിരുന്നു.

ഒരു കാലത്തു സൗത്ത് ആഫ്രിക്കൻ ടീമിന്റെ നട്ടെല്ലായിരുന്ന കള്ളിനൻ വിരമിച്ചതിനു ശേഷം പൂർണമായും ക്രിക്കറ്റിൽ നിന്നും വിട്ടു നിന്നു .

Leave a comment