Foot Ball Top News

നപോളിക്കെതിരെ തകർന്നടിഞ്ഞു ലിവർപൂൾ

July 29, 2019

author:

നപോളിക്കെതിരെ തകർന്നടിഞ്ഞു ലിവർപൂൾ

പ്രീ സീസൺ മത്സരങ്ങളിലെ പ്രകടനം ഒരു അളവുകോൽ ആയി കാണാൻ പലപ്പോഴും പറ്റിലെങ്കിലും ലണ്ടൻ ഇൽ നപോളികെതിരെ ഉള്ള ലിവേർപൂൾ പ്രകടനം ആശങ്ക ജനിപ്പിക്കുന്നത് ആയിരുന്നു. എതിരില്ലാത്ത 3 ഗോളുകൾക് ആണ് നിലവിലെ യൂറോപ്യൻ ചാംപ്യന്മാരുടെ തോൽവി. ലോരൻസോ, മിലിക്,യൂനുസ് എന്നിവരാണ് നപോളിക്ക് വേണ്ടി ഗോൾ നേടിയത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ച അലക്സാണ്ടർ അര്ണോൽഡിന്റെ ഈ കളിയിലെ പ്രകടനം തീർത്തും നിരാശജനകം ആയർന്നു. പ്രധാന കളിക്കാർ ഇല്ലാതെ ആണ് ഇറങ്ങിയത് എന്ന വസ്തുത നില നിൽക്കേ തന്നെ രണ്ടാം നിരക്കാരുടെ പ്രകടനം ക്ളോപ്പിന് സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ട്രാൻസ്ഫർ വിന്ഡോ കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഞ്ച് സ്ട്രെങ്ത് ഈ സീസൺ ഇലും മികച്ചത് ആക്കാൻ സാദിച്ചില്ലെങ്കിൽ ഒരു പക്ഷെ കഴിഞ്ഞ സീസണിൽ കാഴ്ച വെച്ച പ്രകടനം നിലനിർത്താൻ ലിവേർപൂളിന് ബുദ്ധിമുട്ടേണ്ടി വരും.

Leave a comment