55 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെന്നീസ് ടീം ഡേവിസ് കപ്പിനായി പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നു1 min read

Badminton Top News July 28, 2019 1 min read

author:

55 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെന്നീസ് ടീം ഡേവിസ് കപ്പിനായി പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നു1 min read

Reading Time: 1 minute

ന്യൂഡൽഹി: 55 വർഷങ്ങൾക്ക് ശേഷം ഡേവിസ് കപ്പിൽ മത്സരിക്കുന്നതിനായി ഇന്ത്യൻ ടെന്നീസ് ടീം പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നു. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഹിരോൻമോയ് ചാറ്റർജിയാണ് ഈ വാർത്ത പുറത്ത് വിട്ടത്. “അതേ നമ്മൾ പോകും. ഇത് രണ്ട് രാജ്യങ്ങൾ മാത്രം ഏറ്റുമുട്ടുന്ന പോരാട്ടമല്ല. ടെന്നീസിന്റെ ഒരു ലോകകപ്പാണ്, അതുകൊണ്ട് തന്നെ പോകണം.”ഹിരോൻമോയ് ചാറ്റർജി പറഞ്ഞു.

ഡേവിസ് കപ്പിനായി ഇത്തവണ ആറ് താരങ്ങളടങ്ങുന്ന ടീമിനെ ആണ് ഇന്ത്യ പാകിസ്താനിലേക് വിടുന്നത്. ഇവർക്കൊപ്പം സപ്പോർട്ടിങ് സ്റ്റാഫും പാക്കിസ്ഥാനിലേക്ക് പോകും. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കായിക ബന്ധം തീർത്തും ഇല്ലാതായിരുന്നു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *