kabadi Top News

പ്രൊ കബഡി ലീഗ് 2019: ഹോം ടര്‍ഫില്‍ തകർപ്പൻ ജയവുമായി യു മുംബൈ

July 28, 2019

author:

പ്രൊ കബഡി ലീഗ് 2019: ഹോം ടര്‍ഫില്‍ തകർപ്പൻ ജയവുമായി യു മുംബൈ

 

2019 പ്രൊ കബഡി ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പുനേരി പൽത്താനെ 33-23 എന്ന സ്‌കോറിൽ യു മുംബൈ തോൽപ്പിച്ചു. കിടിലൻ പ്രകടനമാണ് യു മുംബൈ കാഴ്ചവെച്ചത്. ജയത്തോടെ ഏഴാം സീസണിലെ രണ്ടാം ജയം മുംബൈ സ്വന്തമാക്കി. പത്ത് പോയിന്റ് വ്യത്യാസത്തിലാണ് മുംബൈ ജയിച്ചത്.

പുനേരി പാൽട്ടന്റെ പ്രതിരോധം തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്തിയിരുന്നു, മഞ്ജീത്, ശുഭം ഷിൻഡെ എന്നിവരുടെ നിർണായക ടാക്കിളുകളുടെ 5-2 എന്ന ലീഡ് നേടി. എന്നാൽ പിന്നീട താളം കണ്ടെത്തിയ മുംബൈ ആദ്യ പകുതി 11-9 എന്ന സ്‌കോറിൽ എത്തിനേരിയ ലീഡ് നേടി. ആദ്യ പകുതിയിലെ അവസാന അഞ്ച് മിനിറ്റ് രണ്ട് ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ സീസണിലെ ആദ്യമായി പുനേരിയെ ഒൾഔട്ട് ആക്കി. യു മുംബൈക്ക് വേണ്ടി അഭിഷേക് സിംഗ് 5 റെയ്ഡ് പോയിന്റുകൾ നേടി.

Leave a comment