kabadi Top News

പ്രൊ കബഡി ലീഗ് 2019: ഇന്ന് പുനേരി പൽത്താൻ യു മുംബൈയെ നേരിടും

July 27, 2019

author:

പ്രൊ കബഡി ലീഗ് 2019: ഇന്ന് പുനേരി പൽത്താൻ യു മുംബൈയെ നേരിടും

2019 പ്രൊ കബഡി ലീഗിൽ ഇന്ന് പുനേരി പൽത്താൻ യു മുംബൈയെ നേരിടും. ഏഴാം സീസണിലെ പന്ത്രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. 7:30ന് നടക്കുന്ന ആദ്യ മത്സരത്തിൽ പുനേരി പൽത്താൻ യു മുംബൈയെ നേരിടും. ഈ സീസണിൽ യു മുംബൈയുടെ മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. പുനേരിയുടെ രണ്ടാം മത്സരവും ആണ്. ഇതിന് മുമ്പ് ഇരു ടീമുകളും 14 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ എട്ട് തവണ മുംബൈ ആണ് ജയിച്ചത്. അഞ്ച് തവണ മാത്രമാണ് പുനേരി  ജയിച്ചത്. അഭിഷേക് സിംഗ് ആണ് യു മുംബൈയുടെ മികച്ച താരം.പവൻ കുമാറും, ശുഭവും ആണ് പുനെരിയുടെ തുറുപ്പ് ചീട്ട്. ഇരുവരും മികച്ച പ്രകടനം നടത്തിയാൽ വിജയം പുനേരിക്ക് സ്വന്തമാക്കാൻ കഴിയും.

വിവോ പ്രോ കബഡി സീസൺ 7 ന്റെ ആദ്യ മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിനെതിരെ പുനേരി പൽത്താൻ തോറ്റിരുന്നു. ഇന്ന് ആദ്യ വിജയം നേടിയാണ് ടീം ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സൂപ്പർ 10 റൺസ് നേടിയ റൈഡർ പവൻ ഇന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ പറയുന്നത്. പ്രതിരോധത്തിൽ ശുഭാം ഷിൻഡെ ഹരിയാന സ്റ്റീലേഴ്‌സിനെതിരെ ശ്രദ്ധേയമായിരുന്നു. ആദ്യം വിജയം തേടി പുനരിയും, രണ്ടാം വിജയത്തിനായി യു മുംബൈയും ഇന്ന് നേർക്കുനേർ എത്തുമ്പോൾ മത്സരം പൊടിപൊടിക്കും.

Leave a comment