Cricket Top News

ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീം ജമൈക്കൻ സന്ദർശനത്തിൽ

July 27, 2019

author:

ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീം ജമൈക്കൻ സന്ദർശനത്തിൽ

കാഴ്ചയുടെ വർണ്ണ വിസ്മയങ്ങൾ കണ്ടു നാം ക്രിക്കറ്റ്‌ കളിയുടെ ആവേശവും വിജയങ്ങളും ആഘോഷിക്കുമ്പോൾ ഇരുട്ടിന്റെ ലോകത്തും നമ്മുടെ രാജ്യത്തിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചവർ ആണ് നമ്മുടെ അന്ധരുടെ ക്രിക്കറ്റ്‌ ടീം. അവർ ജമൈക്കയിൽ ചരിത്രപരമായ ഒരു സന്ദർശനം നടത്തിയപ്പോൾ അവിടുത്തെ ആർമി ബേസ് ക്യാമ്പിൽ വിൻഡീസ് പേസ് താരവും കേണലും ആയ “ഷെൽഡൻ കോട്ടെറൽ ” അവർക്ക് തന്റെ പ്രസിദ്ധമായ സെലിബ്രേറ്ററി സ്റ്റെപ്പ് – സല്യൂട്ട് ലുടെ അനുമോദനവും, ആദരവും നൽകി.


ഇന്ത്യൻ അന്ധ ടീമിന്റെ കന്നി ജമൈക്ക സന്ദർശനമാണ്, അവിടെ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി -20 ഇന്റർനാഷണലുകളും ഉൾപ്പെടുന്ന പരിമിത ഓവർ പരമ്പരയിൽ ജമൈക്കൻ അന്ധ ടീമിനൊപ്പം കൊമ്പുകോർക്കും .
ഇന്ത്യൻ Blind cricket ടീമിന് എല്ലാവിധ ആശംസകളും..

Leave a comment

Your email address will not be published. Required fields are marked *