kabadi Top News

പ്രൊ കബഡി ലീഗിൽ ആദ്യ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്

July 27, 2019

author:

പ്രൊ കബഡി ലീഗിൽ ആദ്യ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്

ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പട്ന പൈറേറ്റ്സ് തെലുഗു ടൈറ്റന്‍സിനെ തോൽപ്പിച്ചു. 34-22 എന്ന സ്കോറിലാണ് പട്ന ജയിച്ചത്. ഏഴാം സീസണിലെ പട്നയുടെ ആദ്യ ജയമാണിത്. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പട്ന മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യ പകുതിയിൽ 12-10 എന്ന സ്‌കോറിൽ പാട്നക്ക് ലീഡ് നേടാൻ ആയത് തെലുഗു ടൈറ്റന്‍സിന്റെ തോൽവിക്ക് കാരണമായി. പട്നക്ക് വേണ്ടി പര്‍ദീപ് നര്‍വാല്‍ ഏഴും, ജയ്ദീപ് ആറും ടാക്കിൾ പോയിന്റുകൾ നേടി.തെലുഗു ടൈറ്റന്‍സിനെ രണ്ട് തവണ പട്ന ഓൾഔട്ടാക്കി.ഈ സീസണിൽ തെലുഗു ടൈറ്റന്‍സിന് ഇതുവരെ ഒരു മത്സരം പോലും  ജയിക്കാനായില്ല. കളിച്ച നാല് മത്സരങ്ങളും അവർ തോൽക്കുകയായിരുന്നു. ആറ് പോയിന്റുമായി സിദ്ധാര്‍ത്ഥ് ദേശായി മാത്രമാണ് തെലുഗു ടൈറ്റന്‍സിൽ മികച്ച പ്രകടനം നടത്തിയത്. മത്സരത്തിലെമികച്ച റൈഡർ  പാർദീപ് നർവാളും, മികച്ച പ്രതിരോധക്കാരൻ ജയദീപുമാണ്. 

Leave a comment