Foot Ball Top News

കൊള്ളക്കാരെ അടിച്ചോടിച്ചു ആഴ്‌സണൽ താരം കൊളാസിനാച് ; വീഡിയോ വൈറൽ

July 26, 2019

author:

കൊള്ളക്കാരെ അടിച്ചോടിച്ചു ആഴ്‌സണൽ താരം കൊളാസിനാച് ; വീഡിയോ വൈറൽ

ശാരീരിക മികവ് കാരണം Mr Tank എന്ന് വിളിപ്പേരുള്ള താരമാണ് ആഴ്സണലിന്റെ ബോസ്നിയൻ താരം ഷോട് കൊളാസിനാച്. ശാരീരിക മികവിനെ കവിഞ്ഞു വെക്കുന്ന വീറും വാശിയും അദ്ദേഹം പലപ്പോഴും കളിക്കളത്തിൽ കാഴ്ച വെച്ചിട്ടുമുണ്ട്. എന്നാൽ തന്റെ ഈ ഗുണങ്ങൾ കളികളത്തിനു വെളിയിലും ഒരു മടിയും കൂടാതെ പുറത്തെടുക്കാൻ കഴിയും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഇത്തവണ കാർ മോഷ്ടിക്കാൻ വന്ന കൊള്ളക്കാരായിരുന്നു അദ്ദേഹത്തിന്റെ ചൂട് അറിഞ്ഞത്.

വ്യാഴാച ആയിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. ഓസിലിനോപ്പോം അദ്ദേഹത്തിന്റെ കാറിൽ സഞ്ചരിച്ചപ്പോൾ ബൈക്കിൽ കത്തിയുമായി എത്തിയ രണ്ടു കാർ മോഷ്ടാക്കൾ അവരെ ആക്രമിക്കുകയായിരുന്നു. ഓസിലിന്റെ Mercedes G-Class SUV എന്ന ആഡംബര കാർ ആയിരുന്നു അവരുടെ ലക്‌ഷ്യം. ഓസിൽ കാർ ഉപേക്ഷിച്ചു ഓടി കളഞ്ഞു. എന്നാൽ ഞൊടിയിടയിൽ പ്രതികരിച്ച കൊളാസിനാച്ചിനെ മറികടക്കാൻ അവർക്കായില്ല. താരവും അക്രമണകാരികളും തമ്മിൽ നടന്ന പോരാട്ടം CCTV ക്യാമറിയിൽ പതിയുകയും ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റ് ആവുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *