Badminton Top News

ജപ്പാന്‍ ഓപ്പണ്‍: ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സായ് പ്രണീതിന് ജയം

July 26, 2019

author:

ജപ്പാന്‍ ഓപ്പണ്‍: ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സായ് പ്രണീതിന് ജയം

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷൻമാരുടെ സിംഗിൾസിൽ ഇന്ന് നടന്ന മത്സരത്തിൽ സായ് പ്രണീതിന് ജയം. ജയത്തോടെ സായ് സെമിയിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ടോമി സുഗ്യാര്‍തോയെ തോൽപ്പിച്ചാണ് സായ് ഫൈനലിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സായ് ടോമി സുഗ്യാര്‍തോയെ  തോൽപ്പിച്ചത്. വനിതകളുടെ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടറിൽ  പുറത്തായി.

അനായാസ ജയമാണ് പ്രണീത് നേടിയത്.  വെറും മുപ്പത്തിയാറ് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ടോമിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. മികച്ച സ്മാഷുകളും, ഡിഫൻസുമായി മികച്ച പ്രകടനമാണ് പ്രണീത് കാഴ്ചവെച്ചത്. ജപ്പാന്റെ കെന്റോ മൊമൊറ്റയെ ആണ് സെമിയിൽ സായ് നേരിടുന്നത്.

Leave a comment

Your email address will not be published. Required fields are marked *