Cricket

ഇൻസ്റ്റാഗ്രാമിലും കോഹ്‌ലി തരംഗം !!!

July 26, 2019

ഇൻസ്റ്റാഗ്രാമിലും കോഹ്‌ലി തരംഗം !!!

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാം വരുമാനത്തിലും മുന്നിൽ. ഈ വർഷത്തെ ഹോപ്പർ HQ പുറത്ത് വിട്ട സ്‌പോർട്‌സിലെ ഇൻസ്റ്റാഗ്രാം റിച്ച് ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്താണ് കോലി.

36.2 ദശലക്ഷം ഫോളോവേഴ്‌സുള്ള നടി പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ഇൻസ്റ്റാഗ്രാം പോസ്റ്റിന് 1,96,000 ഡോളർ വരുമാനമുള്ള കോഹ്‌ലി ഇന്ത്യൻ സെലിബ്രിറ്റി കളിൽ രണ്ടാം സ്ഥാനത്താണ്. ആകെയുള്ള കണക്കിൽ 23 ആം സ്ഥാനത്താണ്.

172.8 ദശലക്ഷം ഫോളോവേഴ്‌സുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്ഒന്നാം സ്ഥാനത്ത്. ഇൻസ്റ്റാഗ്രാം പോസ്റ്റിന് 9,75,000 ഡോളർ വരുമാനം  വരെ നേടുന്നുണ്ടെന്ന് ടൈംസ് നൗവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.121.4 ദശലക്ഷം ഫോളോവേഴ്‌സുള്ള ബ്രസീൽ താരം നെയ്മർ , ഇൻസ്റ്റാഗ്രാം പോസ്റ്റിന് 7,22,000 ഡോളറാണ് വരുമാനം. അർജന്റീന താരം ലയണൽ മെസ്സിക്ക് 123.5 മില്യൺ ഫോളോവേഴ്‌സുണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിന് 6,48,000 ഡോളറാണ് വരുമാനം.

Leave a comment