Cricket Top News

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യർ ഇന്ന് വിൻഡീസിലേക്ക്

July 26, 2019

author:

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യർ ഇന്ന് വിൻഡീസിലേക്ക്

മലയാളി താരം സന്ദീപ് വാര്യർ ഇന്ത്യൻ എ ടീമിൽ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കളിക്കാൻ ആണ് സന്ദീപിന് അവസരം ലഭിച്ചത്. സന്ദീപ് ഇന്ന് വിൻഡീസിലേക്ക് യാത്ര തിരിക്കും. മൂന്ന് ടെസ്റ്റുകൾ ആണ് ഇന്ത്യൻ എ ടീമും, വിൻഡീസ് എ ടീമും തമ്മിൽ നടക്കുന്നത്. ഇതിൽ രണ്ടും, മൂന്നും ടെസ്റ്റ് മത്സരത്തിലാണ് സന്ദീപ് കളിക്കുന്നത്.ജൂലൈ മുപ്പത്തിയൊന്നിനാണ് രണ്ടാം ടെസ്റ്റ് മത്സരം.

കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് സന്ദീപ്. ശ്രീലങ്ക എ ടീമിനെതിരെ നടന്ന മത്സരത്തിലും സന്ദീപ് കളിച്ചിരുന്നു. അന്ന്  പത്ത് വിക്കറ്റ്  സന്ദീപ് നേടിയിരുന്നു. എന്നാൽ ഇത്തവണ പ്ലേയിംഗ് ഇലവനില്‍സന്ദീപ് ഉണ്ടാകുമൊ എന്നകാര്യത്തിൽ സംശയമാണ്. മൊഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ പേസ് ബൗളർമാർ ഇന്ത്യൻ എ ടീമിൽ ഇപ്പോൾ ഉണ്ട്. ഓഗസ്റ്റ് മൂന്നിനാണ് മൂന്നാം ടെസ്റ്റ് മത്സരം. വെസ്റ്റിൻഡീസ് പര്യടനത്തിന് മുമ്പുള്ള അനൗധ്യോഗിക മത്സരമാണിത്.

Leave a comment