Cricket legends Top News

ഡാരൻ ലേമാൻ – തന്ത്രശാലിയായ ആദ്യ ‘total cricketer’

July 26, 2019

author:

ഡാരൻ ലേമാൻ – തന്ത്രശാലിയായ ആദ്യ ‘total cricketer’

ഓസ്സീസ് ടീമിൽ ആയിപ്പോയത് കൊണ്ട് മാത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയ ആൾ റൗണ്ടറാണ് ഡാരൻ ലേമാൻ. ബാറ്റ് കൊണ്ടും ,ബോൾ കൊണ്ടും പുള്ളി ഓസ്സീസിനെ രക്ഷിച്ച സന്ദർഭങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ഏകദിനത്തിലും,ടെസ്റ്റിലും ഒരു പോലെ തിളങ്ങിയ ചുരുക്കം ചില ആൾറൗണ്ടർമാരിൽ ഒരാളായിരുന്നു ലേമാൻ. വിൻഡീസിനെതിരെ സെന്റ് ജോർജിൽ നേടിയ സെഞ്ചുറിയാണ് ഏകദിനത്തിലെ പുള്ളിയുടെ മാസ്റ്റർ പീസ്. കിവീസ്,വിൻഡീസ് ടീമുകൾക്കെതിരെ നിരന്തരം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്ന ലേമാൻ,ഒരു ടൈമിൽ ഓസീസ് മധ്യനിരയുടെ നെടുംതൂൺ ആയിരുന്നു.

ഇടങ്കയ്യൻ സ്പിന്നറായ ലേമാൻ ബൗളിങ്ങിലും അത്യാവശ്യം തിളങ്ങുന്ന കൂട്ടത്തിലാണ് . സിംബാംബ്‌വെക്കെതിരെ നേടിയ 4 വിക്കറ്റ് പ്രകടനമാണ് എടുത്തു പറയാനുള്ളത്. പൊതുവെ ശക്തമായ ബൗളിംഗ് നിരയുള്ള ഓസീസ് ടീമിൽ അദ്ദേഹത്തിന് അധികം ബൗൾ ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

ഓസ്സീസിന്റെ ആസ്ഥാന ഫിനിഷറായ ബെവനുമായി ചേർന്ന് ഉണ്ടാക്കിയ പാർട്ണർഷിപ്പുകളാണ് ലേമാനെ വ്യത്യസ്തനാക്കുന്നത്. ബെവൻ- ലേമാൻ സഖ്യം അവരുടെ വിജയകൂട്ടുകെട്ടായിരുന്നു . ബെവനുമായി ചേർന്ന് ലേമാൻ നടത്തിയ വിജയ പരമ്പരകൾക്കു കണക്കില്ല.

ഫിറ്റ്നസ്സിൽ വലിയ ശ്രദ്ധ പഠിപ്പിക്കാത്ത താരമായിരുന്നു ലേമാൻ . ഓസ്‌ട്രേലിയൻ പ്രൊഫഷണൽ ലെവലിൽ വരില്ലെങ്കിലും ഫീൽഡിലും ലേമാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാറുണ്ടായിരുന്നു. മൈക്കൽ ക്ലാർക് എന്ന മധ്യനിരയിലെ സൂപ്പർ താരത്തിന്റെ വരവോടെ നേരത്തെ കളി അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം കോച്ചായി അരങ്ങേറിയ ലേമാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കാൻ ചാർജേഴ്‌സിനെയും ,പിന്നീട് കിങ്‌സ് ഇലവനെയും പരിശീലിപ്പിച്ചിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലകനായി വന്ന ലേമാൻ വിവാദമായ ബോൾ ചുരണ്ടൽ സംഭവത്തിലൂടെ പുറത്താവുകയായിരുന്നു.

Leave a comment