Foot Ball Top News

ഇന്ത്യൻ ഫുട്ബാൾ ടീം 101-ൽ നിന്ന് 103ലേക്ക്

July 25, 2019

author:

ഇന്ത്യൻ ഫുട്ബാൾ ടീം 101-ൽ നിന്ന് 103ലേക്ക്

ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യ പുറകോട്ട്. നിലവിൽ 101 -ാം റാങ്കിൽ ആയിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ പുറത്തുവന്ന പുതിയ  റാങ്കിങ്ങിൽ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് ആയി. ഇപ്പോൾ 103 -ാംസ്ഥാനത്താണ് ഇന്ത്യ. ഇന്റർ കോണ്ടിനെന്റല്‍ കപ്പിൽ തോൽവി ഏറ്റ് വാങ്ങിയതാണ് ഇന്ത്യ താഴോട്ട് പോകാൻ കാരണമായത്.

ഇന്രര്‍ കോണ്ടിനെന്റല്‍ കപ്പിൽ ഇന്ത്യക്ക് ഒരു കളി പോലും ജയിക്കാൻ ആയില്ല. തജിക്കിസ്ഥാൻ, ദക്ഷിണ കൊറിയ, സിറിയ  എന്നീ ടീമുകളോട് തോറ്റതാണ് ഇന്ത്യക്ക് വിനയായത്.എന്നാൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വീണ്ടും ബെല്‍ജിയം നിലനിർത്തി. കോപ്പ അമേരിക്ക കിരീടമാണ് സ്വന്തമാക്കിയതോടെ ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 1214 പോയിൻറ് ആണ് ഉള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍  ഇന്ത്യ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ഉള്ളത്.

Leave a comment