Cricket Top News

ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : ഇംഗ്ലണ്ടിന് ലീഡ്

July 25, 2019

author:

ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : ഇംഗ്ലണ്ടിന് ലീഡ്

ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ലീഡ്.  രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആറ്  വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ളണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 226  റൺസ് നേടിയിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് 26 റൺസ് എടുത്തപ്പോൾ റോറിയിയെ നഷ്ടമായി. റോയിയും, ലീച്ചും രണ്ടാം വിക്കറ്റിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 145 റൺസ് ആണ് നേടിയത്. ഇരുവരും അർധശതകം നേടി. റോയി 72 റൺസും, ലീച് 92 റണ്സും നേടി. റൂട്ടും, ക്രിസ് വോക്‌സും ആണ് ഇപ്പോൾ ക്രീസിൽ. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്  85 റണ്‍സിന് ഓൾഔട്ട് ആയി,  ആദ്യ ഇന്നിങ്സിന് ഇറങ്ങിയ അയർലണ്ടിനെ 207 റണ്‍സിന് ഇംഗ്ലണ്ട്  പുറത്താക്കിയിരുന്നു. അയർലൻഡ് 122 റൺസിന്റെ ലീഡ് നേടിയിരുന്നു.

അയർലൻഡിൻറെ ഒന്നാം ഇന്നിങ്‌സ് 58.2 ഓവറിൽ അവസാനിച്ചു. അയർലൻഡിന് വേണ്ടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 55 റൺസ് നേടി. പോള്‍ സ്റ്റിര്‍ലിംഗ്(36), കെവിന്‍ ഒബ്രൈന്‍(28) എന്നിവർമാത്രമാണ് അയർലൻഡിന് വേണ്ടി കളിച്ചത്. ഒന്നാം ദിവസം 20 വിക്കറ്റുകൾ ആണ് 292 റൺസ് എടുക്കുന്നതിനിടെ വീണത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വിക്കറ്റുകൾ വീതം നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 85 റൺസ് ആണ് നേടിയത്. 13 റൺസിന് അഞ്ച് വിക്കറ്റ് നേടിയ മുര്‍ട്ടാഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്

Leave a comment