Top News

ധോണിയുടെ സൈനിക പരിശീലനം ആരംഭിച്ചു

July 25, 2019

author:

ധോണിയുടെ സൈനിക പരിശീലനം ആരംഭിച്ചു

ഡൽഹി: ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും രണ്ട് മാസത്തെ അവധിയെടുത്ത് സൈനിക പരിശീലനത്തിന് പോയ എം എസ് ധോണി പരിശീലനം ആരംഭിച്ചു. സൈനിക പരിശീലനത്തിന് അവധിവാങ്ങിയ ധോണിയുടെ പാരച്യൂട്ട് പരിശീനം തുടങ്ങി.

സൈനിക പരിശീലനത്തിന് പോകണം എന്ന് ധോണി എഐസിസിയെ അറിയിച്ചതിനെ തുടര്‍ന്ന് ധോണിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സൈനിക പരിശീലനത്തിനായി അപേക്ഷയും നല്‍കി. ധോണിയുടെ അപേക്ഷ അംഗീകരിച്ച സൈന്യം ഇന്ത്യന്‍ ആര്‍മിയുടെ ബെംഗളുരുവിലെ പാരച്യൂട്ട് റെജിമെന്റിലാണ് താരത്തിന് പരിശീലനം നല്‍കുന്നത്.

ധോണിക്ക് 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി നല്‍കിയിരുന്നു. ഇതിനുശേഷം 2015ല്‍ താരം പാരച്യൂട്ട് പരിശീലനവും നടത്തി. അഞ്ചുതവണയാണ് അന്ന് ധോണി പാരച്യൂട്ട് ഉപയോഗിച്ച് താഴെയിറങ്ങിയത്. ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് നാട്ടിലെത്തിയശേഷം ധോണിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി.

Leave a comment