Cricket Top News

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങളുമായി ഐസിസി

July 24, 2019

author:

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങളുമായി ഐസിസി

കുറച്ച് നാളുകളായി ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ആലോചനയിൽ ആയിരുന്നു ഐസിസി. ഇതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐസിസി. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ടെസ്റ്റ് കാണാൻ കാണികൾ കുറയുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പരിഷ്‌കാരങ്ങൾ ടെസ്റ്റിൽ എത്താൻ പോവുകയാണ്.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റിൽ കളിക്കാരുടെ ജഴ്‌സിയില്‍ പേരും നമ്പറും കാണാൻ കഴിയും. വെള്ള ജേഴ്‌സിയിൽ കളിക്കാരന്റെ പേരും നമ്പറും ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മാറ്റം വരുന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ട് താരങ്ങൾ അവരുടെ പുതിയ പേരും, നമ്പറും ഉള്ള ജേഴ്‌സി പുറത്തിറക്കി. കൂടുതൽ മാറ്റങ്ങൾ ടെസ്റ്റിൽ എത്തുമെന്ന് ഐസിസി അറിയിച്ചു. കൂടാതെ ലോകകപ്പ് ക്രിക്കറ്റ് പോലെ ടെസ്റ്റിലും ലോക ചാമ്ബ്യന്മാരെ കണ്ടെത്താനുള്ള ചാമ്ബ്യന്‍ഷിപ്പ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a comment