Cricket Top News

ഇംഗ്ളണ്ട് താരം ജെയിംസ് ആൻഡേഴ്സണിന് പരിക്ക്

July 23, 2019

author:

ഇംഗ്ളണ്ട് താരം ജെയിംസ് ആൻഡേഴ്സണിന് പരിക്ക്

ലോർസ്: ഇംഗ്ലണ്ട് ടീമിലെ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളൾ ജെയിംസ് ആൻഡേഴ്സണിന് പരിക്ക്. നാളെ ആരംഭിക്കുന്ന അയർലൻഡിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കില്ല. ഇംഗ്ലണ്ടിന്റെ മികച്ച ബൗളർമാരിൽ ഒരാളാണ് ജെയിംസ് ആൻഡേഴ്‌സൺ.  ജൂലൈ 2ന് കൗണ്ടി മത്സരത്തിനിടെ ആണ് താരത്തിന് പരിക്ക് പറ്റിയത്.

നാളെ നടക്കുന്ന മത്സരത്തിന് മുമ്പ് പരിക്ക് ഭേദമാകുമെന്ന് ജെയിംസ് ആൻഡേഴ്‌സൺ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് ജെയിംസ് ആൻഡേഴ്‌സണിനെ  ടീമിൽ നിന്ന് ഒഴിവാക്കിയത്. നാളത്തെ മത്സരത്തിൽ കളിപ്പിക്കാതെ ആഷസ് മത്സരത്തിലേക്ക് താരത്തെ എത്തിക്കാൻ ആണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

Leave a comment