Top News

പ്രോ കബഡി ലീഗ്; ജയ്പൂരും ഹരിയാനയും വിജയിച്ചു

July 23, 2019

author:

പ്രോ കബഡി ലീഗ്; ജയ്പൂരും ഹരിയാനയും വിജയിച്ചു

ഹൈദരാബാദ്: കായിക പ്രേമികളുടെ ഇഷ്ട വിനോദം പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിന് മിന്നും വിജയം. യു മുംബയെ 42-23 എന്ന സ്‌കോറിനാണ് ജയ്പൂര്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സ് പൂണേരി പള്‍ട്ടാനേയും തോല്‍പ്പിച്ചു.

ആദ്യ കളിക്കിറങ്ങിയ ജയ്പൂര്‍ എതിരാളികളെ പറപ്പിക്കുകയായിരുന്നു.ദീപക് ഹൂഡ(11), നിതിന്‍ റാവല്‍(7), ദീപക് നര്‍വാള്‍(6), അമിത് ഹൂഡ(5) എന്നിങ്ങനെയാണ് ജയ്പൂര്‍ കളിക്കാരുടെ പോയന്റുനില. മുംബയ്ക്കുവേണ്ടി അഭിഷേക് സിങ്(7), ലീ ഡോങ് ജിയോന്‍(6) എന്നിവര്‍ മാത്രമേ മികച്ച പ്രകടനം കാഴ്ച വച്ചുള്ളു.

 

സീസണിലെ ആദ്യ കളിയില്‍ പൂണേരി പള്‍ട്ടാനും ഹരിയാണ സ്റ്റീലേഴ്‌സും തുടക്കത്തില്‍ ഒപ്പം നിന്നെങ്കിലും കളിയവസാനം ഹരിയാണ മേല്‍ക്കൈ നേടി. റെയ്ഡര്‍ നവീന്‍ 14 പോയന്റുകള്‍ നേടിയതാണ് ടീമിന് നേട്ടമായത്. പള്‍ട്ടാന്മാര്‍ക്കായി പവന്‍ കുമാര്‍ 10 പോയന്റും മന്‍ജീത് 5 പോയന്റും സ്വന്തമാക്കി.

Leave a comment