kabadi Top News

പ്രോ കബഡി ലീഗ് 2019 : പിങ്ക് പാന്തേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു

July 23, 2019

author:

പ്രോ കബഡി ലീഗ് 2019 : പിങ്ക് പാന്തേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു

ഹൈദരാബാദ്: കായിക പ്രേമികളുടെ ഇഷ്ട വിനോദമായ പ്രോ കബഡി ലീഗിൻറെ ഏഴാം സീസണിൽ മൂന്നാം ദിവസമായ ഇന്നലെ നടന്ന മത്സരത്തിൽ യു മുംബൈയെ 19 പോയിന്റ് വ്യത്യാസത്തിൽ പിങ്ക് പാന്തേഴ്‌സ് തോൽപ്പിച്ചത്.  42-23 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്‌സ് യു മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം പാന്തേഴ്‌സിൻറെ തേരോട്ടം ആണ് കണ്ടത്.

ദീപക് നിവാസ് ഹൂഡ, നിതിന്‍ റാവല്‍ എന്നിവരാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ മുംബൈക്കെതിരെ 22-10 എന്ന ലീഡ് നേടിയ ജയ്‌പൂർ രണ്ടാം പകുതിയിലും അതെ ലീഡ് നിലനിർത്തി. മത്സരത്തിൽ എല്ലായിടത്തും ജയ്‌പൂർ ആണ് ആധിപത്യം പുലർത്തിയത്. റെയിഡിങ്ങിൽ 25-18 എന്ന സ്‌കോറിൽ ജയ്‌പൂർ മുന്നിട്ട് നിന്നു. യു മുംബൈക്ക് വേണ്ടി അഭിഷേക് സിംഗ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. അഭിഷേക് ഏഴ് പോയിന്റ് നേടി. പിങ്ക് പാന്തേഴ്‌സ് താരം ദീപക് പതിനൊന്ന് പോയിന്റ് നേടി.

Leave a comment