kabadi Top News

പ്രൊ കബഡി ലീഗ് 2019 : ഇന്ന് പുനേരി പൽത്താൻ ഹരിയാന സ്റ്റീലേഴ്സിനെ നേരിടും

July 22, 2019

author:

പ്രൊ കബഡി ലീഗ് 2019 : ഇന്ന് പുനേരി പൽത്താൻ ഹരിയാന സ്റ്റീലേഴ്സിനെ നേരിടും

ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗ് ഏഴാം സീസണിലെ മൂന്നാം ദിവസമായ ഇന്ന് പുനേരി പൽത്താൻ ഹരിയാന സ്റ്റീലേഴ്സിനെ നേരിടും. രാത്രി 8:30 ആണ് മത്സരം. ഗച്ചിബൗളി ഇൻഡോര്‍ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഇരു ടീമുകളുടെയും ഏഴാം സീസണിൽ ആദ്യ മത്സരമാണിത്. ഇതിഹാസങ്ങളായ അനുപ് കുമാർ, രാകേഷ് കുമാർ എന്നിവർ വിവോ പ്രോ കബഡി കോച്ചുകളായി അരങ്ങേറ്റം കുറിക്കുന്ന മത്സരമാണ് ഇന്ന് നടക്കുന്നത്. പുനേരി പൽത്താൻറെ പരിശീലകനായി അനൂപും, ഹരിയാന സ്റ്റീലേഴ്സിൻറെ പരിശീലകനായി രാകേഷും എത്തുമ്പോൾ മത്സരത്തിന്റെ ആവേശം കൂടും.

ഇതുവരെ ആറ് മത്സരങ്ങൾ ആണ് ഇരുവര് തമ്മിൽ കളിച്ചിട്ടുള്ളത്. ഇതിൽ ഒരു മത്സരം മാത്രമാണ് ഹരിയാന സ്റ്റീലേഴ്സ് ജയിച്ചിട്ടുമുള്ളത്, ബാക്കി അഞ്ച് മത്സരങ്ങളും ജയിച്ചത് പുനേരി ആണ്. സുർജീത് ആണ് പുനേരിയുടെ ക്യാപ്റ്റൻ. ഹരിയാന ടീമിന്റെ ക്യാപ്റ്റൻ ധർമരാജ് ആണ്. മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാൻ സാധിക്കും.

Leave a comment