Top News

ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ല; ഓയിന്‍ മോര്‍ഗന്‍

July 22, 2019

author:

ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ല; ഓയിന്‍ മോര്‍ഗന്‍

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ കീഴടക്കി കിരീടത്തിൽ മുത്തമിട്ടതിനെക്കുറിച്ച് മനസുതുറന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നുവെന്നും മോര്‍ഗന്‍ പറഞ്ഞു. ഞങ്ങള്‍ക്കും അവർക്കും തോല്‍ക്കാനാവില്ലായിരുന്നു, അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വകമാണെന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. കാരണം ഇരു ടീമുകളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. എവിടെയാണ് ജയിച്ചത്, എവിടെയാണ് തോറ്റതെന്ന് ഞങ്ങള്‍ക് പറയാനാവുന്നില്ലെന്നും ഓയിന് കൂട്ടിച്ചേർത്തു.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

Leave a comment