Cricket Top News

ധോണിയെപ്പൊലു ഇതിഹാസ ക്രിക്കറ്ററോട് എപ്പോള്‍ വിരമിക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല; എംഎസ്‌കെ പ്രസാദ്.

July 22, 2019

author:

ധോണിയെപ്പൊലു ഇതിഹാസ ക്രിക്കറ്ററോട് എപ്പോള്‍ വിരമിക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല; എംഎസ്‌കെ പ്രസാദ്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യുഹങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് നേരത്തെ വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇതുവരെയും വിരമിക്കലിനെക്കുറിച്ച് ധോണി സൂചനകളൊന്നും നല്‍കിയിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനത്തിനുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ധോണി ടീമിൽ ഇത്തവണ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിച്ച്‌ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിരിക്കുകയാണ്.

ക്രിക്കറ്റിൽ നിന്നും വിരമിക്കുകയെന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും, ധോണിയെപ്പൊലു ഇതിഹാസ ക്രിക്കറ്ററോട് എപ്പോള്‍ വിരമിക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a comment