ഈ ഒരുമിക്കൽ കാണാൻ ആരാധകർക്ക് ഭാഗ്യം ഉണ്ടാകുമോ ?
നെയ്മറിന്റെ പി.സ്.ജി.യിലെ ഭാവിയെ പറ്റി ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. താരം ക്ലബ് വിട്ട് പോകണം എന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ തങ്ങൾ ഉദ്ദേശിക്കുന്ന വിലകിട്ടിയിലെങ്കിൽ താരത്തിനെ ആർക്കും കൊടുകയുകയില്ലെന്നു ഫ്രഞ്ച് ചാമ്പ്യന്മാരും വ്യക്തമാക്കി. ബാഴ്സ 100 മില്യൺ യൂറോയുടെ കൂടെ കൂട്ടീഞ്ഞോ, ടെമ്പേലെ, മാൽകം എന്നീ കളിക്കാരെ വാഗ്ദാനം ചെയ്തിട്ടും പി.സ്.ജി.കുലുങ്ങിയില്ല. ഇനി അകെ പ്രതീക്ഷ ഉള്ളത് റയൽ മാഡ്രിഡ് ആണ്. ബെയ്ലിനെ കൂടാതെ പണവും വാഗ്ദാനം നൽകി നെയ്മറെ മാഡ്രിഡിൽ എത്തിക്കാൻ ചിലപ്പോൾ സിദാൻ ശ്രമിച്ചേക്കും. പക്ഷെ ഹസാഡ് ഉള്ളത് കൊണ്ട് അതിന്റെ ആവശ്യം അവർക്ക് ഇല്ല താനും.
പിന്നെ നെയ്മറെ ഫ്രാൻസിൽ നിന്നും കരകയറ്റാൻ ഇറ്റാലിയൻ ക്ലബ് ആയ യുവന്റസിന് മാത്രമേ പറ്റു. അതൊരു നല്ല നീക്കവും ആയിരിക്കും. കാരണം റൊണാൾഡോയെ ഒരു സ്ട്രൈക്കർ ആയി കലിപ്പിക്കാനാണ് താല്പര്യം എന്ന് സർറി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കിൽ റൊണാൾഡോ ഇപ്പോ കളിക്കുന്ന ഇടതു വിങ്ങിൽ നെയ്മറെ പോലെ അനുയോജ്യനായ മറ്റൊരു താരം ഇല്ല. ഇകാർഡിയെ എത്തിക്കാൻ സാധിക്കാത്തതും , ഹിഗുവൈനും മാൻഡസുഖിച്ചിനും പ്രായം ആയി വരുന്നതും ആണ് സർറിയെ റൊണാൾഡോയുടെ സ്ഥാനം മാറ്റാൻ പ്രേരിപ്പിച്ചത്.
അത് മാത്രമല്ല ചാമ്പ്യൻസ് ലീഗ് എന്ന സ്വപനം യുവന്റസിന് അന്ന്യം നിൽക്കുന്നു. നെയ്മറും റൊണാൾഡോയും കൂടെ ചേരുമ്പോൾ, അവരുടെ മികവും പരിചയ സമ്പത്തും കൊണ്ട് ആ സ്വപനം അവർക്ക് സാക്ഷാത്കരിക്കാൻ സാധിക്കും. പണം എറിഞ്ഞും ഡിബാലയെ കൈമാറ്റം ചെയ്തും വേണമെങ്കിൽ ഇറ്റാലിയൻ വമ്പൻമാർക്ക് നെയ്മറെ എത്തിക്കാൻ സാധിക്കും.
അറിയിപ്പ് – ഇത് ഒരു ആരാധകന്റെ ആഗ്രഹം മാത്രമാണ്. വാർത്തയായി ഇതിനെ കാണരുത്.
