Cricket Top News

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യ ഇംഗ്ലണ്ടിനെ പരജായപ്പെടുത്തി

July 22, 2019

author:

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യ ഇംഗ്ലണ്ടിനെ പരജായപ്പെടുത്തി

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ്  ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട് അണ്ടർ 19 ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46.3 ഓവറിൽ 204 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 39.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 205 റൺസ് നേടി ആദ്യ വിജയം സ്വന്തമാക്കി.

ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. അവര്ക് നാല് റൺസ് എടുക്കുന്നിതിടെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ട്ടമായി. ഒരു നല്ല ബാറ്റിംഗ് കൂട്ട്കെട്ട് ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് പതിനെട്ട് റൺസ് എടുത്തപ്പോൾ നഷ്ടമായി. എന്നാൽ പിന്നീട് രണ്ടാം വിക്കറ്റിൽ ജയ്‌സ്വാളും(78),സക്സേനയും(43) ചേർന്ന് 92 റൺസ് അടിച്ചു കൂട്ടി. ഇവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

 

Leave a comment