kabadi Top News

പ്രോ കബഡി ലീഗ് 2019: ഗുജറാത്ത് ഫോർച്യൂൺജയൻറ്സിന് ജയം

July 22, 2019

author:

പ്രോ കബഡി ലീഗ് 2019: ഗുജറാത്ത് ഫോർച്യൂൺജയൻറ്സിന് ജയം

ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗ് ഏഴാം സീസണിലെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് ബെംഗളൂരു ബുൾസിനിനെ തോൽപ്പിച്ചു. തകർപ്പൻ  പ്രകടനമാണ് ഇത്തവണ ഗുജറാത്ത് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിലെ ഫൈനൽ മത്സരത്തിലേറ്റ തോൽവിയുടെ പ്രതികാരം ഗുജറാത്ത് ഏഴാം സീസണിലെ ആദ്യ മത്സരത്തിൽ തീർത്തു. 18 പോയിന്റുകളുടെ വിജയം ആണ് ഗുജറാത്ത് സ്വന്തമാക്കിയത്. 42-24 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് ബെംഗളൂരു ബുൾസിനിനെ പരാജയപ്പെടുത്തിയത്. സച്ചിനും, ക്യാപ്റ്റൻ സുനിലും ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരം തുടങ്ങിയപ്പോൾ തന്നെ ഗുജറാത്ത് അതി ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് തവണയാണ് ഗുജറാത്ത് ബംഗുളൂരുവിനെ ഓൾഔട്ട് ആക്കിയത്. മത്സരം തുടങ്ങി പന്ത്രണ്ടാം മിനിറ്റിൽ അവർ ബംഗുളൂരുവിനെ ഓൾഔട്ട് ആക്കി. മത്സരത്തിൽ ബെംഗളൂരുവിന്റെ പവന്‍ ഷെഹ്റാവത്താണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. റെയിഡിംഗില്‍ ഇരു ടീമുകൾ 17 പോയിന്റ് വീതം നേടി.

Leave a comment