Top News

കസാക്കിസ്ഥാൻ പ്രസിഡന്റിന്റെ കപ്പ്: ഇന്ത്യൻ താരം ശിവ താപ്പക്ക് സ്വർണം

July 21, 2019

author:

കസാക്കിസ്ഥാൻ പ്രസിഡന്റിന്റെ കപ്പ്: ഇന്ത്യൻ താരം ശിവ താപ്പക്ക് സ്വർണം

അസ്താന: ഇന്നലെ നടന്ന കസാക്കിസ്ഥാൻ പ്രസിഡന്റിന്റെ കപ്പ് ബോക്‌സിങ് ടൂർണമെന്റിൽ ഇന്ത്യയുടെ ശിവ താപ്പക്ക് സ്വർണം. നാല് തവണ ഏഷ്യൻ മെഡൽ ജേതാവായ  ശിവ താപ്പ ഫൈനലിൽ വാക്കോവറിലൂടെയാണ് സ്വർണം സ്വന്തമാക്കിയത്. പുതുതായി അവതരിപ്പിച്ച 63 കിലോഗ്രാം ഒളിമ്പിക് വിഭാഗത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താപ്പ , കസാക്കിസ്ഥാന്റെ സാക്കിർ സഫിയൂലിനുമായിട്ടായിരുന്നു മത്സരം. എന്നാൽ പരിക്ക് മൂലം സാക്കിർ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിലൂടെ താപ്പ വിജയിയായി.

ആദ്യമായാണ് ഇന്ത്യ കസാക്കിസ്ഥാൻ പ്രസിഡന്റിന്റെ കപ്പ് ടൂർണമെന്റിൽ സ്വർണം നേടുന്നത്. ഈ വർഷം ആദ്യം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ താപ്പ സാക്കിറിനോട് പരാജയപ്പെട്ടിരുന്നു. അവസാന നാല് സ്റ്റേജ് മൽസരത്തിൽ കിർഗിസ്ഥാന്റെ ആർഗോൺ കദിരിബെക്കുലുവിനെ 4-1ന് താപ്പ പരാജയപ്പെടുത്തിയിരുന്നു. 60 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്നു താപ്പ ആദ്യമായാണ് 64 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നത്. പുതിയ വിഭാഗത്തിൽ പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ലെന്നും, എന്നാൽ 64 കിലോയിൽ വരുന്ന ബോക്സർമാരെ നേരിടുന്നതിനുള്ള വെല്ലുവിളികൾ വലുതായിരുന്നുവെന്നും താപ്പ പറഞ്ഞു.

 

Leave a comment