kabadi Top News

പ്രോ കബഡി ലീഗ് 2019 : രണ്ടാം മത്സരത്തിൽ ബെംഗളൂരു ബുള്‍സ് പട്ന പൈറേറ്റ്സിനെ  തോൽപ്പിച്ചു

July 21, 2019

author:

പ്രോ കബഡി ലീഗ് 2019 : രണ്ടാം മത്സരത്തിൽ ബെംഗളൂരു ബുള്‍സ് പട്ന പൈറേറ്റ്സിനെ  തോൽപ്പിച്ചു

പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലെ ഇന്നലെ  ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് പട്ന പൈറേറ്റ്സിനെ  തോൽപ്പിച്ചു. ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. മത്സരത്തിൽ ലീഡ് അവസാന പത്ത് മിനിറ്റിന് മുമ്പ് വരെ പട്ന പൈറേറ്റീസിനായിരുന്നു. എന്നാൽ അവസാന നിമിഷം മികച്ച പ്രകടനം കാഴ്ചവെച്ച ബെംഗളൂരു ബുള്‍സ്  34-32 എന്ന സ്കോറിന് പട്നയെ തോൽപ്പിക്കുകയായിരുന്നു.

മത്സരത്തിൽ പട്ന പൈറേറ്സ് ആണ് മികവ് പുലർത്തിയതെങ്കിലും അവസാന നിമിഷം മികച്ച തിരിച്ചുവരവ് നടത്തി ബെംഗളൂരു ബുള്‍സ് രണ്ട് പോയിന്റിന്റെ ലീഡ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ 17-13 എന്ന സ്കോറിന് പട്നയായിരുന്നു മുന്നിൽ. പട്ന താരം പ്രദീപ് പത്ത് പോയിന്റ് നേടി. മുഹമ്മദ് ഇസ്മായില്‍ ഒൻപത് പോയിന്റും നേടി. ബെംഗളൂരുവിന് വേണ്ടി പവന്‍ ഷെഹ്റാവത്ത് ഒൻപത് പോയിന്റും അമിത് ഷിയോറന്‍ അഞ്ച് പോയിന്റും നേടി. പ്രതിരോധത്തിൽ ബെംഗളൂരുവും(15-12 ), റെയിഡിൽ പാട്നയും(18-17) മുന്നിട്ട് നിന്നു.

Leave a comment