Cricket IPL IPL-Team

IPL 2020; ട്രെവർ ബേലീസ് സൺറൈസേഴ്സിന്റെ പുതിയ പരിശീലകൻ !!!

July 21, 2019

IPL 2020; ട്രെവർ ബേലീസ് സൺറൈസേഴ്സിന്റെ പുതിയ പരിശീലകൻ !!!

ഒടുവിൽ ആ ഭാഗ്യ നക്ഷത്രത്തെയും സ്വന്തമാക്കി സൺ റൈസേഴ്സിന്റെ പടയോട്ടം. 2019 ലോകകപ്പ് ജേതാക്കളായി ഇംഗ്ലീഷ് ടീമിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുൻപ്‌ തന്നെ ട്രെവർ ബേലിസ് എന്ന പരിശീലക മാന്ത്രികനെ സ്വന്തമാക്കിയിരിക്കയാണ് ഹൈദരാബാദ്. ഈ വർഷത്തെ ആഷസ് പരമ്പര അവസാനിക്കുന്നതോടെ ഇംഗ്ളീഷ് ടീമുമായുള്ള ധാരണ അവസാനിക്കുമെന്നിരിക്കയാണ് പുതിയ തീരുമാനം.

നിലവിൽ ആസ്‌ട്രേലിയൻ താരം ടോം മൂടിയാണ് ടീമിന്റെ പരിശീലകൻ. കഴിഞ്ഞ വർഷം പ്ളേ ഓഫിൽ എത്തിയതാണ് ഹൈദരാബാദ്. 2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നെ കിരീടമണിയിച്ച കോച്ചാണ് ബേലിസ്. എന്തായാലും കണ്ടറിയാം പുതിയ കോച്ചിന് കീഴിൽ ഹൈദരാബാദിന് ഉദിച്ചുയരാനാകുമോയെന്ന്.

Leave a comment