Cricket Top News

ശ്രീലങ്കൻ പര്യടനത്തിനായി ബംഗ്ലാദേശ് ടീം എത്തി

July 21, 2019

author:

ശ്രീലങ്കൻ പര്യടനത്തിനായി ബംഗ്ലാദേശ് ടീം എത്തി

ജൂലൈ 26-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീം ഇന്നലെ ശ്രീലങ്കയിൽ എത്തി. കനത്ത സുരക്ഷയിലാണ് ബംഗ്ലാദേശ് ടീം ശ്രീലങ്കയിൽ എത്തിയത്. കൊളംബോ വിമാനത്താവളത്തിലാണ് ബംഗ്ലാദേശ് ടീം എത്തിയത്.  മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ആണ് നടക്കുന്നത്. .  ജൂലൈ 26,28,31 എന്നീ ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ആക്രമണത്തിന് ശേഷം ആദ്യമായി ശ്രീലങ്കയിൽ എത്തുന്ന വിദേശ ടീം ആണ് ബംഗ്ലാദേശ്. അതിനാൽ തന്നെ കനത്ത സുരക്ഷയിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്.

കൊളംബോയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. എല്ലായിടത്തും കനത്ത സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 21-ന് നടന്നആക്രമണത്തിൽ 200-ൽ കൂടുതൽ ആളുകളാണ് മരിച്ചത്. അടുത്ത മാസം ന്യൂസിലൻഡും ശ്രീലങ്കൻ പര്യടനത്തിന് എത്തുന്നുണ്ട്. ലോകകപ്പിന് ശേഷം ഇരു ടീമുകളും മത്സരിക്കുന്ന ആദ്യ ഏകദിനമാണ് ഇത്.പുതിയ രണ്ട് താരങ്ങൾ ആണ് ബംഗ്ലാദേശ് ടീമിൽ എത്തിയിരിക്കുന്നത്. അനമുൽ ഹക്ക് ബിജോയി, ഇടങ്കയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം എന്നിവരെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹജ്ജിന് പോകുന്നതിനാൽ ഷാകിബ് ഈ പര്യടനത്തിന് ഇല്ല. 

Leave a comment