Foot Ball Top News

“ഇസ്മായിൽ ബിൻ നാസർ” – ആഫ്രിക്കൻ നേഷൻസ് പ്ലയെർ ഓഫ് ദി ടൂർണമെന്റ്

July 20, 2019

“ഇസ്മായിൽ ബിൻ നാസർ” – ആഫ്രിക്കൻ നേഷൻസ് പ്ലയെർ ഓഫ് ദി ടൂർണമെന്റ്

ഇസ്മായിൽ ബിൻ നാസർ എന്ന ഇരുപത്തൊന്നുകാരൻ,അൾജീരിയയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ച ഈ യുവ താരത്തെയാണ് ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുത്തത്.
2015-16 സീസണിൽ ആർസെനൽ യൂത്ത് ടീമിൽ അംഗമായിരുന്ന താരം, നിലവിൽ ഇറ്റാലിയൻ ക്ലബായ എംപോളിയുടെ താരമാണ്.

ഫ്രാൻസിൽ ജനിച്ച താരം അണ്ടർ18 അണ്ടർ19 വിഭാഗങ്ങളിൽ ഫ്രഞ്ച് ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്, താരത്തിന്റെ പിതാവ് മൊറോക്കോ കാരനും മാതാവ് അൾജീരിയക്കാരിയുമാണ്, കഴിഞ്ഞ ഒരാഴ്ചക്കിടെ കേൾക്കുന്ന റൂമറുകൾ പ്രകാരം ഈ സീസണിൽ ഇസ്മായിലിനെ എസി മിലാൻ ജേഴ്‌സിയിൽ കാണാനാണ് സാധ്യത.

ബഷീർ ബഷി

Leave a comment

Your email address will not be published. Required fields are marked *