Foot Ball Top News

ലിവർപൂൾ എഫ്‌സിയുടെ പുതിയ 2019-20ലെ മൂന്നാം കിറ്റ് പുറത്തിറക്കി

July 20, 2019

author:

ലിവർപൂൾ എഫ്‌സിയുടെ പുതിയ 2019-20ലെ മൂന്നാം കിറ്റ് പുറത്തിറക്കി

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ്. അവർ 2019-20 കാലയളവിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി.ഫാന്റം കറുപ്പിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ജേഴ്‌സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ജേഴ്സി ലിവര്‍പൂള്‍ അടുത്ത സീസൺ മുതൽ ധരിക്കും.  ലിവർപൂളിന്റെ ഈ പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്  അമേരിക്കന്‍ കമ്പനി ആയ ന്യൂബാലന്‍സ് ആണ്. ലിവർപൂളിന്റെ 2019-20 ഹോം, എവേ ജേഴ്‌സികൾ പോലെ,പുതിയ ജേഴ്സിയിൽ ബോബ് പെയ്‌സ്‌ലിയുടെ ഒപ്പ് കഴുത്തിന്റെ ഉള്ളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആരാധകർക്ക് ന്യൂബാലന്‍സിന്റെ സൈറ്റുകളില്‍ നിന്ന്  പുതിയ ജേഴ്‌സി വാങ്ങാൻ സാധിക്കും. ലിവർപൂളിന്റെ ബാഡ്ജ് നഗരത്തിന്റെ പ്രതീകമായ ലിവർ പക്ഷിയാണ്. പുതിയ ജേഴ്‌സിയിൽ അത് നീല നിറത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതൽ വിജയങ്ങൾ ലിവർപൂളിന്റെ പേരിലാണ്. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് പതിനെട്ട് തവണയും എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ആറ് തവണയും നേടിയിട്ടുണ്ട്. ലിവർപൂളിന്റെ ചരിത്രത്തിലധികവും ചുവപ്പാണ് അവരുടെ പരമ്പരാഗത നിറങ്ങൾ. പക്ഷേ ക്ലബ്ബ് രൂപീകരിക്കപ്പെടുമ്പോൾ അവരുടെ കിറ്റ് അതേ കാലത്ത് തന്നെയുള്ള എവർട്ടൺ കിറ്റിനോട് സാദൃശ്യമുള്ളതായിരുന്നു. നീലയും വെള്ളയും ഇടകലർന്ന കിറ്റുകളായിരുന്നു 1894 വരെ അവർ ഉപയോഗിച്ചിരുന്നത്. 2010-11 സീസൺ മുതൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ആണ് ക്ലബ്ബിന്റെ സ്പോൺസർമാർ.

Leave a comment